
കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന കാസര്‍കോട് പടന്ന സ്വദേശി നാട്ടിലേക്ക് ശബ്ദ സന്ദേശം അയച്ചു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഐ എസ് കേന്ദ്രത്തിലുള്ള അഷ്ഫാഖ് മദീദാണ് ഇതാദ്യമായി ശബ്ദ സന്ദേശമയക്കുന്നത്. നേരത്തെ ഇയാള്‍ ലിഖിത സന്ദേശങ്ങള്‍ ഫോണ്‍ മുഖേനെ അയച്ചിരുന്നു.
ഐഎസ് കേന്ദ്രത്തില്‍ മലയാളികള്‍ കൊല്ലപ്പെടുന്ന വിവരം അതാത് സമയത്ത് ബന്ധുക്കള്‍ അറിയുന്നത് അഷ്ഫാഖ് അയക്കുന്ന സന്ദേശങ്ങളിലൂടെയാണ്. എന്നാല്‍ അഷ്ഫാഖ് തന്നെയാണോ സന്ദേശം അയക്കുന്നത് എന്ന് സംശയം ബാക്കി നിന്നിരുന്നു. ശബ്ദസന്ദേശം വന്നതോട്ടെ ആ സന്ദേഹം മാറി. തൃക്കരിപ്പൂരിലെ ഒരു പൊതുപ്രവര്‍ത്തകനാണ് അഷ്ഫാഖിന്റ സന്ദേശം ലഭിച്ചത്.
ഐ എസ് കേന്ദ്രങ്ങളെല്ലാം വലിയ പ്രതിസന്ധിയിലാണെന്നാണ് സന്ദേശത്തിലുള്ളത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാറില്ലെന്ന് അഷ്ഫാഖ് വ്യക്തമാക്കുന്നു. പടന്നയില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന ഷിഹാസ് കൊല്ലപ്പെട്ടതായുള്ള പ്രചാരണം ശരിയല്ലെന്ന് സന്ദേശത്തില്‍ പറയുന്നു. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ ഇപ്പോള്‍ ഖുറാനസ്ഥാന്‍ എന്ന കേന്ദ്രത്തിലാണുള്ളത്. ഇവിടെ ഭീഷണി നിലവിലുണ്ടെന്നും
സന്ദേശത്തില്‍ പറയുന്നു. ഇറാക്ക്, സിറിയ എന്നിവടങ്ങളിലെ ഐഎസ് താവളങ്ങള്‍ പ്രതിസന്ധി നേരിടുന്നതായും സന്ദേശത്തില്‍ പറയുന്നു. കേരത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന മൂന്ന് പേര്‍ ഇതിനകം കൊല്ലപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here