ആ തിരേധാനത്തിന്റെ; കഥ ചുരുളഴിയുന്നു

പാരിസ്: ഹോമി ജെ ഭാഭയും 11 മലയാളികളും അടക്കം 117 പേര്‍ കൊല്ലപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ ശരീരഭാഗങ്ങള്‍  ആല്‍പ്‌സ് പര്‍വ്വത നിരയില്‍ കണ്ടെത്തി. 1996 ജനുവരി 24നാണ് മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ കാഞ്ചന്‍ ജംഗ ബോയിങ് 707 വിമാനദുരന്തം ഉണ്ടായത്. മുംബൈയില്‍നിന്നു പുറപ്പെട്ട്, ഡല്‍ഹിയിലും ബെയ്‌റൂട്ടിലും ഇറങ്ങി ജനീവയിലെത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു അപകടം.

വിമാന അപകട അവശിഷ്ടങ്ങള്‍ തേടുന്നതില്‍ കൗതുകമുള്ള ഡാനിയേല്‍ റോച്ചെ ബോസ്സോണ്‍ എന്ന ഗവേഷകന്‍, ആല്‍പ്‌സ് പര്‍വതത്തിലെ മോബ്ലാ മഞ്ഞുമലയില്‍ നടത്തിയ തിരച്ചിലിലാണ് ഒരു കൈയും സ്ത്രീയുടേതെന്നു സംശയിക്കുന്ന തുടയുടെ ഭാഗവും കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

ഹോമി ജെ ഭാഭയെ വധിക്കാന്‍ യുഎസ് ചാരസംഘടന സിഐഎ പദ്ധതിയിട്ട അപകടമാണിതെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. എന്നാല്‍, പൈലറ്റിന്റെ പിഴവാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മോബ്ലാ പിന്നിട്ടുവെന്ന തെറ്റിദ്ധാരണയില്‍ ജനീവയില്‍ ഇറങ്ങാന്‍ വിമാനം താഴ്ന്നു പറന്നപ്പോള്‍ അപകടത്തില്‍പ്പെട്ടതാവാം എന്നായിരുന്നു വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News