ജീന്‍ പോളിനെതിരായ കേസില്‍ കഴമ്പുണ്ടെന്ന് പൊലീസ്; ‘ഹണീ ബീ ടു’വിന്റെ മേക്കപ്മാനെ ചോദ്യം ചെയ്തു; ലൊക്കേഷനില്‍ നടിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് മൊഴി

കൊച്ചി: ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്. ഹണീ ബീ ടുവിന്റെ മേക്കപ്മാനെ പൊലീസ് ചോദ്യം ചെയ്തു. സിനിമാ ലൊക്കേഷനില്‍ നടിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് മേക്കപ്മാന്‍ മൊഴി നല്‍കി. ഹണീ ബീ ടുവിന്റെ സെന്‍സര്‍ ചെയ്യാത്ത പതിപ്പ് പൊലീസ് പരിശോധിച്ചു. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി.

തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നും കാണിച്ച് ജീന്‍ പോളിനെതിരെയും നടന്‍ ശ്രീനാഥ് ഭാസി, സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കിയിരുന്നു.
ജീന്‍പോള്‍ ലാലിനെതിരായ കേസില്‍ പൊലീസ് പരാതിക്കാരിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ നിന്നാണ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചത് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News