‘ഇവന്‍ നിന്നെ സ്ത്രീയാകും’; പൗരുഷം നഷ്ടപ്പെടുത്തുന്ന ഭീകര രാസവസ്തു

പൗരുഷം നഷ്ടപ്പെടുത്തുന്ന ഭീകര രാസവസ്തുവിനെ കുറിച്ച് ഒരു മുന്‍ അധ്യാപകന്‍ പ്രസാദ് പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

പ്രസാദ് പറയുന്നു:

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്‌നമാണ് environmental estrogen എന്നത്. അതിന്റെ ഫലമായി ലോകമെമ്പാടും പുരുഷത്വത്തിന് വല്ലാത്ത ‘ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ് പല മാനങ്ങളിലാണ് അത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പുരുഷന്മാര്‍ക്ക്,
1 ) ലോകവ്യാപകമായി പുരുഷന്റെ സ്‌പേം കൗണ്ട് വല്ലാതെ കുറഞ്ഞു വരുന്നു.
2 ) ശരീര രോമവളര്‍ച്ച, സാഹസിക കാര്യങ്ങള്‍ ചെയ്യാനുള്ള ത്വര, സ്ത്രീയുടെ സംരക്ഷകനാകാനുള്ള താല്പര്യം എന്നിവയുടെ ശോഷണം
3 ) പുരുഷ ലിംഗ വളര്‍ച്ച, ശരീരത്തിലെ മസില്‍ ഡെന്‍സിറ്റി എന്നിവയുടെ കുറവ്
4 ) നഷ്ടമാവുന്ന പ്രതികരണശേഷി, ക്രിയേറ്റിവിറ്റി ഇല്ലായ്മ
5 ) നിലനില്‍പ്പിന് സ്ത്രീയെ ആശ്രയിക്കാനുള്ള മനസ്ഥിതി

ഇങ്ങനെ അനേകം പ്രശ്‌നങ്ങള്‍ ആണ് environmental etsrogen ഉണ്ടാക്കുന്നത്.

സ്ത്രീകള്‍ക്ക്,
1) ശരീരം സ്വമേധയാ ഉല്പാദിപ്പിക്കുന്ന ഈസ്ട്രജന്റെ കൂടെ പരിസ്ഥിതിയില്‍ നിന്നവളുടെ ശരീരത്തില്‍ക്കയറുന്ന ഈസ്ട്രജന്‍ അവളുടെ ആര്‍ത്തവാരംഭം വളരെ നേരത്തേയാക്കുന്നു. അതായത് എട്ടും, ഒന്‍പതും വയസ്സില്‍.
2 ) ആര്‍ത്തവ വിരാമം വളരെ താമസിക്കുന്നു, 45 ല്‍ നിന്നത് 55-60 ലേക്ക് വരെ നീളുന്നു.
3 ) നീണ്ടകാലം നിലനില്‍ക്കുന്ന ഈസ്ട്രജന്‍ ആധിക്യം വിവിധതരം പ്രത്യുല്‍പ്പാദന അവയവ കാന്‍സ റുകള്‍ക്കു കാരണമാകുന്നു.
4 ) വര്‍ദ്ധിച്ച തൈറോയിഡ് തകരാറുകള്‍, ഹൈപ്പര്‍/ഹൈപ്പോ സ്ത്രീകളില്‍ വല്ലാതെ കൂടിവരുന്നു.
5) പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സര്‍വ്വ സാധാരണമാകുന്നു, അത് പലപ്പോഴും സ്‌ത്രൈണ വന്ധ്യതക്ക് കാരണമാകുന്നു.

ഇനിയും ധാരാളമുണ്ട് പ്രത്യാഘാതങ്ങള്‍ താല്‍ക്കാലമിതുമതി. എവിടെനിന്നാണ് environmental etsrogen വരുന്നത്? ആരാണിത് സൃഷ്ട്ടിച്ചു വിടുന്നത്? ഇവിടൊരു ‘പ്രമുഖനായ’ പ്രതിയുണ്ട്, പേരുപറയാന്‍ പേടിക്കയൊന്നും വേണ്ടാത്തയാളാണ് ആ പ്രമുഖന്‍.

‘ഡയോക്‌സിനുകള്‍’ dioxins എന്നാണവയുടെ കുടുംബപ്പേര്, അവര്‍ പലരുണ്ട്, പക്ഷേ എല്ലാവരും നല്ല മിമിക്രിക്കാരാണ്. നമ്മുടെ ശരീരത്തില്‍ കടന്നാല്‍ അവര്‍ ഈസ്ട്രജനെ അനുകരിക്കും, അതിനാല്‍ നമ്മുടെ ശരീരം അവരെ പുറത്തുകളയില്ല, മാത്രമല്ല, പുറത്തുകളയാന്‍ ആഗ്രഹിച്ചാലുമതു നടക്കുകയുമില്ല. കാരണം അവരെ വിഘടിപ്പിച്ചു കളയാന്‍ നമ്മുടെ കരളിനാവില്ല, ഫാറ്റില്‍ മാത്രം അലിയുന്നതിനാല്‍, മൂത്രം, വിയര്‍പ്പ് എന്നീ മാര്‍ഗ്ഗങ്ങളില്‍ക്കൂടിയും ഒഴിവാക്കാനാവില്ല.ഒരിക്കല്‍ ശരീരത്തില്‍ കയറിയാല്‍ അവര്‍ നമ്മുടെ ഫാറ്റ് ടിഷ്യൂകളില്‍ അലിഞ്ഞുചേര്‍ന്നു കിടക്കും. മരണം വരെ നാശം വിതച്ചുകൊണ്ട്.

എവിടെനിന്നാണ് അവര്‍ വരുന്നത്?

ഓര്‍ഗാനോ ഹാലൊജന്‍ പ്ലാസ്റ്റിക്കുകള്‍ കത്തിക്കുമ്പോളും, അവ പരിസ്ഥിതിയിലേക്ക് വലിച്ചെറിയുമ്പോളും, അവയില്‍ എണ്ണ പോലുള്ള ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചു വയ്ക്കുമ്പോഴുമാണ് അവ പരിസ്ഥിതിയിലേയ്ക്കും, നമ്മുടെ ശരീരത്തിലേയ്ക്കും പ്രവേശിക്കുന്നത്.ജഢഇ പ്ലാസ്റ്റിക്കുകളാണ് മുഖ്യപ്രതി. നിര്‍ഭാഗ്യവശാല്‍ അവയാണ് നമ്മുടെ നിത്യജീവിതത്തില്‍ കൂടുതലായി ഉപയോഗിക്കുന്നതും.
ഒരിക്കല്‍ പ്രകൃതിയിലേക്ക് കടന്നാല്‍ പിന്നെ ദീര്‍ഘകാലം അവരവിടെത്തന്നെ കാണും, ജൈവവിഘടനം സാധ്യമല്ലാത്തതിനാല്‍, അല്ലെങ്കില്‍ ഇവരെല്ലാം ചിരഞ്ജീവികള്‍ ആണ്. മനുഷ്യന്‍ ഇന്നുവരെ സൃഷ്ടിച്ച രാസസംയുക്തങ്ങളില്‍ ഏറ്റവും ടോക്‌സിക് ആയവയാണ് ‘ഡയോക്‌സിനുകള്‍’ ലോകത്താദ്യമായി മനുഷ്യര്‍ക്കെതിരെ ഇതുപയോഗിച്ചതു് അമേരിക്കയാണ് (ആറ്റം ബോമ്പും അവര്‍തന്നെയാണ് ആദ്യമുപയോഗിച്ചതെന്നു കൂടി ഓര്‍ക്കണം). 1961 മുതല്‍ 1971 വരെ നീണ്ട വിയറ്റ്‌നാം യുദ്ധത്തില്‍ 2,4,5T, 2,4D എന്നീ ഡയോക്‌സിനുകളുടെ മിശ്രിതമാണവര്‍ വിയറ്റ്‌നാമിലെ കാടുകള്‍ക്കുമുകളില്‍ തളിച്ചതു.നാല് ദശലക്ഷം മനുഷ്യരെ അത് ബാധിക്കുകയും, ഇന്നും ഒരു ദശലക്ഷത്തിലേറെപ്പേര്‍ അതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയുമാണ്.

അപകടകരമായ ജനിതകമാറ്റങ്ങള്‍, ജന്മ വൈകല്യങ്ങള്‍,രക്താര്‍ബുദം, Hodgkin’s lymphoma, ലൈംഗികാവയവ വൈകല്യങ്ങള്‍ ഒക്കെയാണ് അതിന്റെ ദീര്‍ഘകാല സംഭാവനകള്‍.അന്നത് പ്രയോഗിച്ചത് ലോകം അറിഞ്ഞു എങ്കില്‍, ഇന്നവ പരക്കുന്നത് ആരുമറിയുന്നില്ല എന്നതാണ് ഭീകരം. എവിടെയോ പ്ലാസ്റ്റിക് കത്തിക്കുന്നു എന്നു നാം രൂക്ഷമായ ഗന്ധംകൊണ്ട് മനസ്സിലാക്കാറുണ്ടല്ലോ? ആ പുകയിലെത്ര മാത്രം ഡയോക്‌സിനുകള്‍ ഉണ്ടെന്നും, അവ നമ്മെയെന്തുമാത്രം നശിപ്പിക്കുന്നു എന്ന് മനസ്സിലാക്കിയാല്‍ നാം പിന്നെ ഓക്‌സിജന്‍ മാസ്‌ക് വച്ചേ പുറത്തിറങ്ങൂ.

ഇന്ന് ഉദ്ധാരണക്കുറവ്, ലിംഗവളര്‍ച്ച വൈകല്യങ്ങള്‍, പുരുഷന്മാരിലെ ഹോമോ സെക്ഷ്വാലിറ്റി തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളോ, വൈകല്യങ്ങളോ അതിഭീകരമായി വളരുകയാണ്, നമ്മുടെയിടയില്‍. ശരിയായ പുരുഷത്വം നഷ്ട്ടപ്പെട്ട പുരുഷരൂപികളെക്കൊണ്ടും, പുരുഷത്വം തിരിച്ചറിയാനാവാത്ത സ്ത്രീകളെക്കൊണ്ടും ലോകം നിറയുകയാണ്. ഗേ, ലെസ്ബിയന്‍ എന്ന വാക്കുകള്‍, ‘അമ്മ, അച്ഛന്‍ പോലെ നമുക്ക് സുപരിചിതമാകുകയാണ്.

ഡയോക്‌സിനുകള്‍ ഒന്നുകില്‍ നമ്മുടെ നാടിനെ മറ്റൊരു സോദോംഗോമേറ ആക്കിമാറ്റും, നമ്മുടെ സ്ത്രീകള്‍ ബംഗാളികളെയും, ബീഹാറികളെയും ആശ്രയിക്കേണ്ടി വരും അല്ലെങ്കില്‍ ‘വികല മനസ്‌ക്കരുടെ’ സ്വന്തം നാടായി ഇത് മാറും. അതിപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ആവശ്യത്തിന് സ്ഥിരീകരിക്കുന്നുണ്ട്. കാലം മാറുകയാണ്, ഇനിയുള്ള കാലം സ്‌ത്രൈണവല്‍ക്കരിക്കപ്പെട്ട പുരുഷന്മാരുടേതാണ്(effeminated males), പുരുഷന്മാരെ ഓവര്‍ടേക് ചെയ്യാന്‍ വെമ്പുന്ന പുരുഷവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടേതാണ്(masculinized women).
ഇവിടെയില്ലാതാകുന്നത് മനുഷ്യവംശം നിലനിര്‍ത്താന്‍ വേണ്ട സ്ത്രീകളും, പുരുഷന്മാരുമാണ്, അത് മനുഷ്യവംശത്തിന്റെ അന്ത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ്.

പുരുഷന്മാര്‍ക്കു മാത്രമുള്ള ബോട്ടിക്കുകളും, സൗന്ദരപാര്‍ലറുകളും വളരും, ‘അരോമരായ’ കാച്ചിവടിച്ച പന്നികളെപ്പോലെ മുഖമുള്ള പുരുഷന്മാരെക്കൊണ്ടു ലോകം നിറയും, സ്ത്രീയെ ശാരീരികമായി ‘പീഡിപ്പിക്കാനല്ലാതെ’ അവള്‍ക്കു ശരിയായ ലൈംഗിക സംതൃപ്തി നല്കാനാവുന്നവരുടെ എണ്ണം കുറയും, അതിനാല്‍ മാന്യരായ സ്ത്രീകള്‍ ‘ധ്യാനകേന്ദ്രങ്ങളിലും’ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലും കൂട്ടംകൂടും, അല്ലാത്ത സ്ത്രീകള്‍ക്ക് ഭ്രാന്തു പിടിക്കും, ലൈംഗികഅസംതൃപ്തി അവരെക്കൊണ്ട് അപകടകരമായ പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കും. അങ്ങിനെ പതിയെപ്പതിയെ ഒരു സമൂഹം അധഃപതിക്കും.

ഡയോക്‌സിനുകള്‍ എന്ന രാസവസ്തു ഒരു പക്ഷേ മനുഷ്യരെ ഈ ഭൂമുഖത്തു നിന്നും തുടച്ചുമാറ്റും, അത്യധികം വ്യഗ്രത ഡയോക്‌സിനുകള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നാം കാട്ടിയില്ലെങ്കില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here