നടി താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാറാം ഗുരുതരാവസ്ഥയില്‍

കൊച്ചി: അവതാരകനും നടി താരാ കല്യാണിന്റെ ഭര്‍ത്താവുമായ രാജാറാം ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍.ഡെങ്കിപ്പനി ബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാറാമിന് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഈ മാസം 22ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രാജാറാം. മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഡാന്‍സ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു. പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.

ഭാര്യ താര കല്ല്യാണ്‍, മകള്‍ സൗഭാഗ്യ, താരയുടെ അമ്മ സുബ്ബലക്ഷ്മി എന്നിവരും മറ്റു ബന്ധുക്കളും ആശുപത്രിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News