രാജേഷിനെ കൊന്നത് ബിജെപിയിലെ നരഭോജികള്‍; ഈ പാപങ്ങള്‍ കുമ്മനം എവിടെ കൊണ്ടുപോയി മറയ്ക്കുമെന്ന് ഹിമവല്‍ ഭദ്രാനന്ദ

തിരുവനന്തപുരം: ശ്രീകാര്യം കൊലപാതകത്തില്‍ ബിജെപിയെയും കുമ്മനത്തെയും രൂക്ഷമായി വിമര്‍ശിച്ച് സ്വാമി ഹിമവല്‍ഭദ്രാനന്ദ. സംസ്ഥാന ബിജെപിയുടെ അഴിമതി മറയ്ക്കാന്‍ ബിജെപിയിലെ നരഭോജികള്‍ തന്നെയാണ് സ്വന്തം സഹോദരനെ ഇത്തരത്തില്‍ ക്രൂരമായി കൊലപെടുത്തിയതെന്നാണ് ഹിമല്‍ഭദ്രാനന്ദ പറയുന്നത്. ഈ പാപങ്ങള്‍ കുമ്മനം രാജശേഖരന്‍ എവിടെ കൊണ്ടുപോയി മറയ്ക്കുമെന്നും സ്വാമി ചോദിക്കുന്നു.


ഹിമവല്‍ഭദ്രാനന്ദ പറയുന്നു:

കേരള സംസ്ഥാന ബി.ജെ.പിയുടെ അഴിമതി മറയ്‌ക്കാൻ ബി.ജെ.പിയിലെ നരഭോജികൾ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ല. മിസ്റ്റർ കുമ്മനം നിങ്ങൾ ഈ പാപങ്ങൾ എവിടെ കൊണ്ടുപോയി മറയ്ക്കും ?

ശനിയാഴ്ച രാത്രിയിലാണ് ശ്രീകാര്യം കല്ലമ്പള്ളി കരുമ്പുക്കോണം കോളനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനായക നഗറില്‍ കുന്നില്‍ വീട്ടില്‍ രാജേഷ് (34) ആണ് മരിച്ചത്. രാജേഷിനെ ബൈക്കുകളിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. പരുക്കേറ്റ രാജേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News