ശ്രീകാര്യം കൊലപാതകത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് കോടിയേരി; പ്രതികള്‍ കോണ്‍ഗ്രസ്, ബിഎംഎസ് പശ്ചാത്തലമുള്ളവര്‍; സിപിഐഎം സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടി

തിരുവനന്തപുരം: ശ്രീകാര്യം കൊലപാതകത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് സിപിഐഎമ്മുമായി യാതൊരു ബന്ധവും ഇല്ലെന്നും കോടിയേരി വ്യക്തമാക്കി.

കേസിലെ മുഖ്യപ്രതി മണിക്കുട്ടന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ്. മറ്റൊരു പ്രതിയായ പ്രമോദ് ബിഎംഎസ് പ്രവര്‍ത്തകന്റെ മകനാണെന്നും കോടിയേരി പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്.

കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. പ്രാദേശിക പ്രശ്‌നത്തിന്റെ പേരില്‍ സംസ്ഥാനവ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് തന്നെ അക്രമങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കോടിയേരി പറഞ്ഞു.

അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും നിയമവാഴ്ച തകര്‍ക്കാനുള്ള ഏത് ഗൂഢശ്രമങ്ങളും അടിച്ചമര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News