ആഭ്യന്തര വകുപ്പ് പരാജയമല്ലെന്ന് കാനം രാജേന്ദ്രന്‍; ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയമല്ലെന്ന് കാനം രാജേന്ദ്രന്‍. ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെയെല്ലാം പൊലീസ് അറസ്റ്റു ചെയ്തുവെന്നും ആക്രമണം തടയാന്‍ വീണ്ടും സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും കാനം ആവശ്യപ്പെട്ടു.

ക്രമസമാധാനിലയും നിയമവാഴ്ചയും തകര്‍ന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അക്രമമുണ്ടായാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കാനം വ്യക്തമാക്കി.

തലസ്ഥാനത്ത് ആക്രമണങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആ വിമര്‍ശനങ്ങളോടാണ് കാനത്തിന്റെ മറുപടി. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്ത് ഉണ്ടായ സംഭവവികാസങ്ങളൊന്നും ആരും മറന്നിട്ടില്ലെന്നും കാനം ഓര്‍മ്മിപ്പിച്ചു.

രാഷ്ട്രീയ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ചെന്നിത്തല നടത്തുന്ന ഉപവാസസമരത്തെയും കാനം പരിഹസിച്ചു. കേരളത്തില്‍ വീടിന് പുറത്തു നില്‍ക്കുന്ന എല്ലാവരും ഇന്ന് ഉപവാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News