ശ്രീലങ്കന്‍ ബൗളര്‍മാരെ കളിയാക്കി ജഡേജ; വിമര്‍ശനം രൂക്ഷം

ശ്രീലങ്കന്‍ ബൗളര്‍മാരെ കളിയാക്കിയ രവീന്ദ്ര ജഡേജയ്‌ക്കെതിരെ വിമര്‍ശനം. ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് മല്‍സരത്തിനിടെയാണ് ജഡേജയില്‍നിന്നും ശ്രീലങ്കന്‍ ആരാധകരെ ചൊടിപ്പിക്കുന്ന തരത്തിലുളള പ്രവൃത്തിയുണ്ടായത്.

ഇന്ത്യന്‍ ബാറ്റിങ് നടക്കുമ്പോള്‍ ഡ്രസിങ് റൂമില്‍ സഹതാരങ്ങള്‍ക്ക് മുന്നിലാണ് ജഡേജ, ലങ്കന്‍ ബൗളര്‍മാരെ അനുകരിച്ചത്. ഹാര്‍ദിക് പാണ്ഡ്യ, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, കോച്ച് രവി ശാസ്ത്രി എന്നിവര്‍ക്ക് മുന്നിലായിരുന്നു ജഡേജയുടെ പ്രകടനം. ജഡേജയുടെ അനുകരണം കണ്ട് ഇന്ത്യന്‍ താരങ്ങള്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. പക്ഷേ അത് ലങ്കന്‍ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ശ്രീലങ്കന്‍ ബൗളര്‍മാരില്‍ ആരെയാണ് ജഡേജ കളിയാക്കിയതെന്ന് വ്യക്തമായിട്ടില്ല.

ജഡേജയുടെ അനുകരണത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി എത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റാണ് രവീന്ദ്ര ജഡേജ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തതില്‍ ജഡേജയുടെ ബോളിങ് സഹായിച്ചിരുന്നു. ജഡേജയും അശ്വിനും ചേര്‍ന്നാണ് ലങ്കന്‍ ബാറ്റ്‌സ്മാരെ ആദ്യ ഇന്നിങ്‌സില്‍ പിടിച്ചുകെട്ടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News