കോംഗോയില്‍ കുട്ടികള്‍ ഭീകരരുടെ സുരക്ഷിത രക്ഷാകവചങ്ങള്‍

സൈന്യവും ഭീകരരും തമ്മിലുളള ഏറ്റുമുട്ടലില്‍ കോംഗോയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 14 ലക്ഷം പേരാണ്. മരണഭയം മൂലം കസായ് മേഖലയില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ഇങ്ങനം പലായനം ചെയ്യുന്നവരിലെ എട്ടര ലക്ഷത്തോളം പേര്‍കുട്ടികളാണ്.

കുട്ടികള്‍ ഗ്രാമങ്ങള്‍ വിട്ടുപോകാന്‍ കാരണം ഉണ്ട്. ഭീകരര്‍ കുട്ടികളെ തേടി വീടുകള്‍ തോറും എത്തും. ഇവരെ ബലം പ്രയോഗിച്ച് കൊണ്ടുപോകും. നിര്‍ബന്ധിത ഭീകര പ്രവര്‍ത്തന പരിശീലനം നല്‍കും. സൈന്യം ഏറ്റുമുട്ടാന്‍വന്നാല്‍ കുട്ടികളെ ഭീകരരെ മുന്നില്‍ നിര്‍ത്തും. അവര്‍ രക്ഷാ കവചങ്ങളാണ്.

കാരണം കുട്ടികളെ കണ്ടാല്‍ സൈന്യം പിന്‍മാറും. അതോടെ ഭീകരര്‍ക്ക് രക്ഷപ്പെടാനുളള അവസരം ഒരുങ്ങും.
കുട്ടികളെ ഭീകരസംഘങ്ങള്‍ തട്ടിക്കൊണ്ടുപോകുന്നതാണ് കോംഗോ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് യുനീസെഫ് മുന്നറിയിപ്പ് നല്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here