ഈത്തപ്പഴത്തിന്റെ റെക്കോര്‍ഡ് വിളവെടുപ്പുമായി ഗല്‍ഫ് രാജ്യങ്ങള്‍; വിളവെടുപ്പ് ഉത്സവം ശ്രദ്ധേയമാകുന്നു

ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ അത്യുക്ഷണമാണ്. തീപൊള്ളുന്ന ചൂട്. 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു കഴിഞ്ഞു. കുവൈറ്റില്‍ കഴിഞ്ഞ 100 വര്‍ഷത്തിലാദ്യമായിട്ടാണ് ഇത്രയും കഠിന ചൂട് അനുഭവപ്പെടുന്നത്. എന്നാല്‍ അസഹനീയമായ ഈ ചൂട് ഈത്ത പഴ കൃഷിക്ക് അനുയോജ്യമാണ്.

ഏററവും കൂടുതല്‍ ഈത്തപ്പഴം പഴുക്കുന്നതു അതി കഠിന ചൂട് കാലത്താണ്. ചൂട് എത്ര കൂടുന്നുവോ അത്രയും നല്ല ഈത്ത പഴ വിളവ് കൂടുതലായി കിട്ടും. ഗള്‍ഫ് രാജ്യങ്ങളുടനീളം ഈ വര്‍ഷം റെക്കോര്‍ഡ് വിളവുകള്‍ എടുത്തു കൊണ്ടിരിക്കുന്നു. ഇതനുസരിച്ചു ഈത്തപ്പഴ വിളവോത്സവം പല രാജ്യങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നു.

ഷാര്‍ജ അല്‍ ജുബൈല്‍ പൊതുമാര്‍ക്കറ്റിനുള്ളില്‍ ആരംഭിച്ച ഈത്തപ്പഴ വിളവെടുപ്പ് ഉത്സവം ശ്രദ്ധേയമാകുന്നു. യു.എ.ഇയിലെ തോട്ടങ്ങളില്‍ വിളഞ്ഞ് പാകമായ ഈത്തപഴങ്ങളാണ് ഈ വിപണിയുടെ മധുരം. വിവിധ എമിറേറ്റുകളില്‍ നിന്ന് തോട്ടത്തിലെ പുതുമ നഷ്ടപ്പെടാതെയാണ് പഴങ്ങള്‍ ജുബൈലില്‍ എത്തുന്നത്.

ജുബൈലിലെ പഴയ പഴം-പച്ചക്കറി ചന്ത പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പുറത്ത് പ്രത്യേക കൂടാരം ഒരുക്കി നടത്തിയിരുന്ന ഉത്സവം പുതിയ ചന്തക്കുള്ളിലാണ് ഇപ്പോള്‍ നടക്കുന്നത്. യു.എ.ഇയില്‍ വേനല്‍ കനത്തതോടെയാണ് കനികളില്‍ മധുരം നിറഞ്ഞത്. പഴയ ചന്ത പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സ്വദേശികളായിരുന്നു ഉപഭോക്താക്കളിലധികം.

എന്നാല്‍ പുതിയ ചന്തയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നത് . ഖലാസ്, ബര്‍ഗി, ഖനീജ്, ബൂമാന്‍, ശീഷ്, നിമിഷി, ലുലു, സുക്കരി, നഹല്‍, മുത്തിയ, ഫലായി, സാമ്ലി, റിഖ് അല്‍ ബനാത്ത്, ദഹ്നി, ദഹാമ, ദകിനി, .തുടങ്ങിയ ഇനങ്ങളാണ് ഉത്സവത്തില്‍ ഉള്ളത്.

ഓരോ ഇനത്തിലും വ്യത്യസ്ത രുചിയും ഔഷധ ഗുണവുമാണ്. അറേബ്യന്‍ നാടുകളില്‍ ഹൃദ്രോഗവും ക്യാന്‍സറും വളരെ കുറഞ്ഞ തോതില്‍ മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഒരു കാരണം ഈത്തപ്പഴത്തിന്റെ വ്യാപകമായ ഉപയോഗമാണെന്ന് പറയപ്പെടുന്നു. ശരീര സൗന്ദര്യം നിലനിര്‍ത്തുകയും ഓജസും പുഷ്ടിയും പ്രദാനം ചെയ്യുന്നതില്‍ ഇതിന് പ്രത്യേക കഴിവുണ്ട്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി സിക്‌സ്, തയാമിന്‍, നിയാസിന്‍, റിബോഫ്‌ളവിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍.

ഇത്രയേറെ വിറ്റാമിനുകള്‍ ഒന്നിച്ച് ശേഖരിച്ചുവച്ചിട്ടുള്ള പഴങ്ങള്‍ അപൂര്‍വം.ആഴ്ച്ചകള്‍ നീളുന്ന വിളവെടുപ്പ് ഉത്സവത്തില്‍ നിന്ന് ഈത്തപ്പഴങ്ങള്‍ വാങ്ങി നാട്ടിലേക്ക് കൊണ്ട് പോകുന്നവരും നിരവധി. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഇവിടേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാനഘടകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News