അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട്; അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു; ശ്രീകാര്യത്തേത് രാഷ്ട്രീയ കൊലപാതകമല്ല

തിരുവനന്തപുരം: തുടര്‍ച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയന്‍, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

അക്രമ സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ശ്രീകാര്യം കൊലപാതകത്തില്‍ എല്ലാ പ്രധാന പ്രതികളെയും പൊലീസ് അറസ്റ്റു ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീകാര്യം സംഭവത്തെ രാഷ്ട്രീയ കൊലപാതകമായി കാണേണ്ടതില്ലെന്നും അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് പറഞ്ഞു.

സംസ്ഥാനത്തുണ്ടായ മറ്റു അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. സമാധാനം പുലരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചു.

അക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചു. ശ്രീകാര്യത്ത് നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഡിജിപിയും ഗവര്‍ണറോട് പറഞ്ഞു. അക്രമം നടത്തുന്നവര്‍ ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ രാവിലെ 11.30നും ഡിജിപിയെ ഉച്ചയ്ക്ക് 12.30നുമാണ് രാജ്ഭവനില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News