നിവിന്‍ പോളിയുടെ പുതിയ ചിത്രം കോപ്പിയടിയോ; ആരോപണവുമായി യുവാവ് രംഗത്ത് ;തിരക്കഥയുടെ സിനോപ്‌സിസ് ഫേസ്ബുക്കില്‍

നിവിന്‍ പോളിയെ നായകനാക്കി ജോമോന്‍ ടി ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കോപ്പിയടിയെന്നാരോപിച്ച് യുവാവ് രംഗത്ത്. ജോമോന്‍ ടി ജോണ്‍ നിവിന്‍ പോളി കൂട്ടുകെട്ടിന്റെ  ആദ്യ ചിത്രമാണ് കോപ്പിയെന്ന് ആരോപിക്കുന്നത്.

1979 ല്‍ 49ജീവനക്കാരുമായി യാത്ര തിരിച്ച എംവി കൈരളി എന്ന കപ്പല്‍ കടലില്‍ അപ്രത്യക്ഷമാവുകയായിരുന്നു. ഇന്നുവരെ കപ്പലിനെ കുറിച്ചോ കപ്പലിലെ യാത്രക്കാരെ കുറിച്ചോ യാതൊരു വിവരവുമില്ല.

ഈ കഥയാണ് ജോമോന്‍ ടി ജോണ്‍ സിനിമയാക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നാണ് വിഷ്ണു രാജേന്ദ്രനെന്ന യുവ തിരക്കഥാകൃത്ത് ആരോപിക്കുന്നത്. ഇക്കാര്യം വിഷ്ണു തന്നെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി സംവിധായകരുമായി വിഷ്ണു തന്റെ തിരക്കഥ ചര്‍ച്ച ചെയ്തിരുന്നു. ചിത്രത്തിന്റെ യഥാര്‍ത്ഥ തിരക്കഥ സംവിധായകന്‍ ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസിന്റെ ഓഫീസില്‍ വായിക്കാന്‍ ഏല്‍പ്പിച്ചിരുന്നെന്നും വിഷ്ണു പറയുന്നു. തിരക്കഥയുടെ സിനോപ്‌സിസ് വിഷ്ണു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News