തന്റെ സ്വകാര്യതയില്‍ ഇടപെടരുത്; ഫോട്ടോഗ്രാഫറോട് പൊട്ടിത്തെറിച്ച് രാധിക ആപ്‌തെ

അനുവാദമില്ലാതെ തന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറോട് പൊട്ടിത്തെറിച്ച് രാധികആപ്‌തെ. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് ഫോട്ടോഗ്രാഫര്‍ രാധികയുടെ അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയത്.

ഇതു ശ്രദ്ധയില്‍പ്പെട്ട രാധിക തന്റെ അനുവാദമില്ലാതെ ചിത്രമെടുത്തതിന് ഫോട്ടോഗ്രാഫറോട് വഴക്കിടുകയായിരുന്നു. തന്റെ സ്വകാര്യതയില്‍ ഇടപെടരുതെന്നും എടുത്ത ഫോട്ടോ ഡിടീറ്റ് ചെയ്യണമെന്നും രാധിക ആവശ്യപ്പെട്ടു.

രാധികയുടെ ഏറ്റെവും പുതിയ ചിത്രമായ ഫ്‌ളിക്ക് ബസാറിന്റെ ചിത്രീകരണത്തിന് മുംബൈയിലെ ഒരു മാളിലെത്തിയതായിരുന്നു താരം.സെയ്ഫ് അലി ഖാനും ചിത്രാംഗധ സിംങ്ങും ആണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News