താരാ കല്യാണിന്റെ ഭര്‍ത്താവ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

കൊച്ചി: നടിയും നര്‍ത്തകയും അവതാരകയുമായ താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാറാം മരിച്ചു. ഡെങ്കിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഈ മാസം 22ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.

നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രാജാറാം. സീരിയലിലും സിനിമകളിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഡാന്‍സ് അധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്യാണുമൊത്ത് നൃത്ത വേദികളിലും സജീവമായിരുന്നു.

മകള്‍: സൗഭാഗ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here