ബിജെപിക്ക് വഴങ്ങി ടൈംസ് ഓഫ് ഇന്ത്യയും ഡിഎന്‍എയും; അമിത് ഷായ്‌ക്കെതിരായ വാര്‍ത്ത സൈറ്റുകളില്‍ നിന്നും അപ്രത്യക്ഷം

ദില്ലി: ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സ്വാധീനത്തിന് വഴങ്ങി ദേശീയമാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും ഡിഎന്‍എയും. ബിജെപി ദേശീയഅധ്യക്ഷന്‍ അമിത് ഷായുടെ സ്വത്തു സംബന്ധിച്ച വാര്‍ത്തകള്‍ ഇരുമാധ്യമങ്ങളും മുക്കിയതായി thewire റിപ്പോര്‍ട്ട് ചെയ്യുന്നു.

അമിത് ഷായുടെ സമ്പത്ത് അഞ്ചുവര്‍ഷത്തിനിടെ 300ശതമാനം വര്‍ധിച്ചുവെന്ന വാര്‍ത്തയാണ് ഇരുമാധ്യമങ്ങളുടെയും വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. അപ്‌ലോഡ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളിലാണ് വാര്‍ത്ത പിന്‍വലിച്ചത്. യാതൊരു വിശദീകരണങ്ങളും നല്‍കാതെയാണ് വാര്‍ത്ത പിന്‍വലിച്ചത്.

ഡിഎന്‍എ വാര്‍ത്ത

രാജ്യത്ത് മാധ്യമസ്വതന്ത്ര്യം കുറയുന്നുവെന്ന റിപ്പോര്‍ട്ടും സ്മൃതി ഇറാനിയുടെ ഡിഗ്രി സംബന്ധിച്ച വാര്‍ത്തകളു വെബ്‌സൈറ്റുകളില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ടെന്ന് thewire റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിത് ഷായുടെ സമ്പത്ത് അഞ്ചുവര്‍ഷത്തിനിടെ 300ശതമാനം വര്‍ധിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. 2012ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമിത് നല്‍കിയ സ്വത്ത് വിവരങ്ങളും 2017ല്‍ നല്‍കിയ വിവരങ്ങളും പരിശോധിച്ചാലാണ് ഇക്കാര്യം വ്യക്തമാവുന്നത്. ആസ്തി 1.90 കോടിയില്‍ നിന്ന് 19 കോടിയായിട്ടാണ് ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News