ഇനിയക്കെതിരെ പൊട്ടിത്തെറിച്ച് ഭാഗ്യരാജ്

മലയാള നടി ഇനിയക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകന്‍ ഭാഗ്യരാജ്.  ഇനിയ നായികയായി എത്തുന്ന പുതിയ ചിത്രമായ സതുര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെയാണ് സംഭവം. നായികാപ്രാധാന്യമുള്ള ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ഇനിയ മാത്രമാണ് ലോഞ്ചിങ്ങിന് എത്താതിരുന്നത്.

ചിത്രത്തില്‍ ഒരു പാട്ട് സീനില്‍ മാത്രം ഉണ്ടായിരുന്ന മേഖ്‌ന മുകേഷ് അടക്കം പരിപാടിക്ക് എത്തിയിരുന്നു. ഇതാണ് ഭാഗ്യരാജിനെ ചൊടിപ്പിച്ചത്. ചിത്രത്തിലെ നായിക മാത്രം ഒരു കാരണവുമില്ലാതെ മാറിനില്‍ക്കുന്നത് ശരിയല്ല. പ്രമോഷന്‍ ഇവന്റുകളില്‍ പങ്കെടുക്കുകയെന്നത് എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഉത്തരവാദിത്തമാണ്.

ഇങ്ങനെ ചെയ്യുന്നതിന്റെ നഷ്ടം അവര്‍ക്കു (ഇനിയ)മാത്രമാണ്. ഭാഗ്യരാജ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും ഇനിയക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.ന്തുകൊണ്ടാണ് എത്താതിരുന്നതെന്ന് ഇനിയ വ്യക്തമാക്കിയില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും സംവിധായകന്‍ രാഹുല്‍ പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇനിയ ഇതു വരെയും പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News