ഹര്‍ത്താലിന്റെ മറവില്‍ കോട്ടയത്ത് ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി; മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റം

 കോട്ടയം:ഹര്‍ത്താലിന്റെ മറവില്‍ കോട്ടയം നഗരത്തില്‍ ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. തിരുനക്കരയിലെ സി ഐ ടി യു  ഓഫിസ് അടിച്ചു തകര്‍ത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റവും കല്ലേറ്റും. സംഘര്‍ഷത്തില്‍ എട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

വാഹനങ്ങള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ കാമറാമാന്‍മാരെ ആക്രമിച്ചു കൊണ്ടായിരുന്നു കോട്ടയം നഗരത്തില്‍ ഹര്‍ത്താലനുകൂലികള്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത്. ക്യാമറമാന്‍മാരായ അനില്‍ ആലുവ, ലിബിന്‍ കെ ഉമ്മന്‍ എന്നിവരുടെ ക്യാമറകള്‍ തട്ടിത്തെറിപ്പിച്ച് അസഭ്യവര്‍ഷം ചൊരിഞ്ഞു.

അതിന് ശേഷം പ്രകടനമായി എത്തിയ ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ അഴിഞ്ഞാടി. സി പി ഐ എമ്മിന്റേയും ഡിവൈഎഫ്്‌ഐയുടേയും പ്രചരണ ബോര്‍ഡുകളും കൊടികളും നശിപ്പിച്ചു. തുടര്‍ന്ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയ്ക്ക് സമീപത്തെ ഇകഠഡ ഓഫീസ് തല്ലിത്തകര്‍ത്ത് ഭീകരാന്തതരീക്ഷം സൃഷ്ടിച്ചു.

പൊലീസ് ലാത്തി വീശിയതോടെ അക്രമികള്‍ തിരുനക്കര അമ്പല മുറ്റത്തേക്ക് ഓടിക്കയറി. അതിനിടെ അക്രമത്തിന് നേതൃത്വം നല്‍കിയ ശശി എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. അക്രമികളെ കയറ്റിയ ജീപ്പ് വളഞ്ഞ് അവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയ ഹര്‍ത്താലനുകൂലികള്‍ പൊലീസു കാരെയും വളഞ്ഞിട്ട് ആക്രമിച്ചു.

അതിനിടെ മാധ്യമപ്രര്‍ത്തകര്‍ക്ക് നേരെ വീണ്ടും കല്ലേറും കയ്യേറ്റവുമുണ്ടായി. തുടര്‍ന്ന് പൊലീസ് നിലപാട് കടുപ്പിച്ചതോടെ ഹര്‍ത്താലനുകൂലികള്‍ യോഗം പിരിഞ്ഞു. അകമത്തിന് നേതൃത്യം നല്‍കിയ പത്ത് പേരെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ എട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News