ഹര്‍ത്താല്‍ ദിനത്തിലും പറഞ്ഞ വാക്കു പാലിച്ച് പാവപ്പെട്ട രോഗികള്‍ക്കുള്ള ഭക്ഷണപൊതിയുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തി പതിവിലും കൂടുതല്‍ പൊതിചോറ് എത്തിച്ച് ഭക്ഷണമില്ലാതെ വലഞ്ഞവര്‍ക്ക് ബസ്സ്റ്റാന്റ് ,റയില്‍വെ സ്റ്റേഷന് ,എന്നിവടങ്ങളില്‍ വിതരണം ചെയ്തു. ഹര്‍ത്താലിനെതിരെ കൊല്ലത്തെ ചക്കുവരക്കല്‍ എന്ന ഗ്രാമം ഒന്നാകെ കൈതാങ്ങായി.
ബിജെപി ആര്‍എസ്എസ് സംഘത്തിന്റെ പ്രതിരോധങ്ങള്‍ മറികടന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്നും എത്തിച്ച പൊതിചോറിന് വയറ് നിറവിന്റെ സന്തോഷം മാത്രമല്ല അഭിമാനവും ഉണ്ടെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
ബിജെപി അര്‍ദ്ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ പൊതിചോറ് ശേഖരിക്കാന്‍ പോലൂം കഴിയാതെയായി. വീടുകളില്‍ കയറി പൊതി കൊടുക്കരുതെന്നെ് ബിജെപി സംഘം ഭീഷണിപ്പെടുത്തി. കൂടാതെ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തടയുകയും പ്രകോപനവും സൃഷ്ടിച്ചു. ഇവരുടെ ഭീഷണിയിലും പ്രതിരോധത്തിനുമെതിരെ ഒരുഗ്രാമം രംഗത്തിറങ്ങിയെന്ന് ഡി.വൈഎഫ്ഐ നന്ദിയോടെ സ്മരിച്ചു.
രാഷ്ട്രീയവ്യത്യാസമില്ലാതെ ആഹാരം തയ്യാറാക്കി എല്ലാ വീടിന്റെയും മുന്നില്‍ നാട്ടുകാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കാത്ത് നിന്നു. പകല്‍ പന്ത്രണ്ടിന് ചക്കുവരയ്ക്കല്‍, കോക്കാട്, കോട്ടവട്ടം എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട വാഹനങ്ങള്‍ക്ക് അകമ്പടിയായി നാട്ടിലുള്ളവരും ചേര്‍ന്നു.യാത്രക്കിടയില്‍ പല സ്ഥലത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനസംഘത്തെ തടയാന്‍ ശ്രമിച്ചു.
ഇതിനെ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഇടപ്പെട്ട് ഒഴിവാക്കി. വാഹനവ്യഹം ദേശീയപാതയില്‍ എത്തിയതോടെ പൊലീസും സംരക്ഷണവുമായെത്തി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here