ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട ഗുജറാത്തില്‍; 3500 കോടിയുടെ മയക്കുമരുന്നു പിടികൂടി

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട ഗുജറാത്തില്‍. തീരസംരക്ഷണസേന നടത്തിയ റെയ്ഡിലാണ് ഉള്‍ക്കടലില്‍ ഒരു വാണിജ്യകപ്പലില്‍ നിന്ന് 3500 കോടി രൂപ വില വരുന്ന 1500 കിലോ ഹെറോയിന്‍ പിടികൂടിയത്.

തീരസംരക്ഷണസേനയുടെ രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാജ്യത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിതെന്ന് ഡിഫന്‍സ് പിആര്‍ഒ പറഞ്ഞു.

കപ്പല്‍ ഉള്‍ക്കടലിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും തീരസംരക്ഷണസേന അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News