വിലാപയാത്രക്കിടെ ആര്‍എസ്എസ് അക്രമം; യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കി; പൊലീസുകാര്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ആര്‍എസ്എസ്-ബിജെപി അക്രമം. വെട്ടേറ്റുമരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെയാണ് സംഘര്‍ഷമുണ്ടായത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്തും ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി.

യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. പിഎംജി ജംഗ്ഷനിലും കല്ലേറുണ്ടായി. എന്‍ജിഒ യൂണിയന്‍ ഓഫീസിന് നേരെയും സ്റ്റുഡന്റ് സെന്ററിന് നേരെയും കല്ലേറ് നടന്നു. കല്ലേറിനിടെ ഒരു പൊലീസുകാരന് പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News