കണ്ണുരില്‍ ഇതര ജില്ലകളില്‍ നിന്നുള്ള ആര്‍എസ് എസ് പ്രവര്‍ത്തകര്‍ ആക്രമത്തിന് കോപ്പു കൂട്ടുന്നു; സിപി ഐ എം പരാതിക്ക് വീണ്ടും തെളിവ്

കണ്ണുര്‍: കണ്ണുരില്‍ ഇതര ജില്ലകളില്‍ നിന്നും ആര്‍എസ് എസ് പ്രവര്‍ത്തകര്‍ ആക്രമത്തിന് കോപ്പു കൂട്ടുന്നു. സിപി ഐ എം പരാതിക്ക് വീണ്ടും തെളിവ്.ഹര്‍ത്താല്‍ ദിനത്തില്‍ കൂത്തു പറമ്പ് തൊപ്പിലങ്ങാടി രാവിലെ മുതല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വെകീട്ടോടെ പൊലീസ് എട്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്.

ഒരാള്‍ തിരുവനന്തപുരം സ്വദേശി ആര്‍ എസ് എസ് ഗ്രാമ പ്രചാരക് ദിനുവാണ്. കഴിഞ്ഞ കാലങ്ങളില്‍ കണ്ണുര്‍ ജില്ലയില്‍ നടന്ന കൊലപാതകക്കേസുകള്‍ക്ക് പിന്നിലെല്ലാം അന്യ ജില്ലകളില്‍ നിന്നുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ സാനിധ്യമുണ്ടെന്ന് സിപി ഐ എം ആരോപിച്ചിരുന്നു. പയ്യന്നൂര്‍ ധനരാജ് വധക്കേസില്‍ പ്രതിയായി പിടിക്കപ്പെട്ടത് ആറ്റിങ്ങല്‍ സ്വദേശികളായ ആര്‍ എസ് എസ് കാര്യ വാഹക് കണ്ണന്‍ ആയിരുന്നു.

മറ്റ് കേസുകളില്‍ എല്ലാം തന്നെ വേണ്ട വിധത്തില്‍ അന്വേഷിക്കപ്പെടാതെ ഇതര ജില്ലകളില്‍ നിന്നുള്ള ആര്‍ എസ്എസ് പ്രവര്‍ത്തകര്‍ രക്ഷപ്പെടുകയായിരുന്നു. കണ്ണുര്‍ ജില്ലയില്‍ വീണ്ടും ആക്രമം നടത്താന്‍ ആര്‍ എസ് എസ് നിയോഗിച്ച ആളാണ് ബിനു എന്ന സംശയവും ബലപ്പെടുകയാണ്.

കണ്ണൂര്‍ ജില്ലയെ സംഘര്‍ഷ ജില്ലയായി ചിത്രീകരിക്കാന്‍ ആര്‍ എസ് എസ് നടത്തുന്ന ശ്രമവും ഇതോടെ പുറത്തു വരുകയാണെന്ന് സിപി ഐ എം കേന്ദ്രങ്ങളില്‍ നി്ന്നും ആരോപണവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News