അവക്കാഡോ കൃഷി ചെയ്യാം. കേരളത്തിന്റെ കാലവസ്ഥയില്‍ നന്നായി വളരുകയും ഫലം തരുകയും ചെയ്യുന്ന ഫല വൃക്ഷമാണ് അവക്കാഡോ (വെണ്ണപ്പഴം). പഴത്തിന് വെണ്ണയുടെ രുചിയാണ്. ഒരു നൂറ്റാണ്ട് മുമ്പ് ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും അവിടെ നിന്നും കേരളത്തിലേക്കും എത്തിയ പഴമാണിത്.
വയനാട്ടിലെ അമ്പലവയല്‍ കൃഷിഗവേഷണ കേന്ദ്രത്തിലായിരുന്നു ആദ്യ കാലത്ത് ഇവയുടെ കൃഷി പരീക്ഷിച്ചത്. മിതോഷ്ണ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു വിളയായതിനാല്‍ കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ ഇതു നന്നായി വളരും. എന്നാല്‍ കേരളത്തില്‍ ഇവയുടെ കൃഷിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല.
ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. ശാഖകള്‍ തിരശ്ചീനമായി വളരുന്ന ഇവയുടെ വേരുകള്‍ അധികം ആഴത്തില്‍ പോകുന്നില്ല. ഇലകള്‍ വലുതും പരുപരുത്തതുമാണ്. തളിരിലകള്‍ ഇളം ചുവപ്പും വളര്‍ന്നാല്‍ കടുംപച്ചയുമാണ്. ചില്ലകളുടെ അഗ്രഭാഗത്താണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്.
കായ്കള്‍ വലുതും മാംസളവും ഒരു വിത്ത് അടങ്ങിയതുമാണ്. ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് 5 മുതല്‍ 20 സെന്റിമീറ്റര്‍ വരെ നീളം ഉണ്ടാകും. പുറംതൊലി ഇളം പച്ചയോ പിങ്ക് നിറത്തിലോ ആകും. ദശ മഞ്ഞയോ മഞ്ഞകലര്‍ന്ന പച്ച നിറത്തിലോ ആയിരിക്കും കാണുക. ദശ ആദ്യം ദൃഢവും പഴുക്കുമ്പോള്‍ വെണ്ണപോലെ മൃദുലവുമായിരിക്കും.
വിത്തുമുളപ്പിച്ചാണ് സാധാരണയായി തൈകളുണ്ടാക്കുന്നത്. മുളയ്ക്കുവാന്‍ 50 മുതല്‍ 100 ദിവസം വരെ സമയം വേണ്ടിവരും. കമ്പുനടല്‍, പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ കായിക പ്രജനന മാര്‍ഗങ്ങളും സ്വീകരിക്കാവുന്നതാണ്. വെള്ളം കെട്ടിനിക്കാത്ത ഫലഭൂയിഷ്ഠമായ മണ്ണാണു അവക്കാഡോ നടുവാന്‍ അനുയോജ്യം.
തൈകള്‍ നടുമ്പോള്‍ രണ്ടു തൈകള്‍ തമ്മില്‍ 6 മുതല്‍ 12 മീറ്റര്‍ വരെ അകലം നല്‍കണം. തൈകള്‍ നടുന്നതിനായി കുഴികള്‍ എടുക്കുമ്പോള്‍ ഒരു മീറ്റര്‍ സമചതുരത്തിലും ആഴത്തിലുമായിരിക്കണം. പരീക്ഷിക്കൂ.
Get real time update about this post categories directly on your device, subscribe now.