സിപിഐഎമ്മിനെതിരായ എംഎം ഹസന്റെ വാദങ്ങള്‍ പൊളിയുന്നു; മണിക്കുട്ടന്‍ അല്ല, 124-ാം ബൂത്തിലെ ഏജന്റ് താനായിരുന്നുവെന്ന് കെ.രാജീവന്‍

തിരുവനന്തപുരം: ശ്രീകാര്യം കൊലക്കേസില്‍ അറസ്റ്റിലായ മണിക്കുട്ടന്‍ സിപിഐഎം ബൂത്ത് കണ്‍വീനറാണെന്ന എംഎം ഹസന്റെ വാദങ്ങള്‍ പൊളിയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തിലെ 124-ാം നമ്പര്‍ ബൂത്തിലെ സിപിഐഎം ഇന്‍ ഏജന്റ് ആയിരുന്നു മണിക്കുട്ടന്‍ എന്നായിരുന്നു കോണ്‍ഗ്രസിന്റെ കുപ്രചരണം.

എന്നാല്‍ 124-ാം ബൂത്തിലെ ഏജന്റ് താനായിരുന്നുവെന്ന് സിപിഐഎം പ്രവര്‍ത്തകന്‍ കെ.രാജീവന്‍ പീപ്പിളിനോട് പറഞ്ഞു. ഇക്കാര്യം രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മണിക്കുട്ടന് സിപിഐഎമ്മുമായി വിദൂര ബന്ധം പോലും ഇല്ലെന്ന് രാജീവന്‍ പീപ്പിളിനോട് പറഞ്ഞു.

അതേസമയം, മണിക്കുട്ടന്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചയാളാണെന്ന് വ്യക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കെ പല കേസുകളിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. മണിക്കുട്ടന്റെ പിതാവ് തങ്കമണി ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News