നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല; നടക്കുന്നത് പുരുഷ പീഡനം: ആക്രമിക്കപ്പെട്ട നടിയെ അവഹേളിച്ച് വീണ്ടും പിസി ജോര്‍ജ്

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും നടക്കുന്നത് പുരുഷ പീഡനമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ടതിന്റെ അടുത്തദിവസം തന്നെ നടി അഭിനയിക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ലെന്നും തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്നും ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.

ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിസി ജോര്‍ജിനെ ചോദ്യംചെയ്യുമെന്നും അന്വേഷണസംഘം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News