ട്രെയിനുകളിലെ വൃത്തിഹീനമായ പുതപ്പുകള്‍ക്ക് വിട; ഇനി ഡിസൈനര്‍ ബ്ലാങ്കറ്റുകള്‍

ട്രെയിനുകളിലെ എസി കോച്ചുകള്‍ ഡിസൈനര്‍ ബ്ലാങ്കറ്റുകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നു. വൃത്തി ഹീനമായ ബ്ലാങ്കറ്റുകള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണമുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് ഈ നടപടി. നിശ്ചിത ഇടവേളകളില്‍ കഴുകി ഉപയോഗിക്കാവുന്നതും ഭാരം കുറഞ്ഞതുമായ ബ്ലാങ്കറ്റുകള്‍ ഘട്ടം ഘട്ടമായി വ്യാപകമാക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം.

പുതപ്പുകള്‍ അടുത്ത ഉപയോഗത്തിന് നല്‍കുന്നതിന് മുമ്പായി ദിവസേന വൃത്തിയാക്കാനാണ് തീരുമാനം .ഭാരം കുറഞ്ഞതും കമ്പളി കുറഞ്ഞതുമായ ബ്‌ളാങ്കറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനറെ റെയില്‍വേ സമീപിച്ചിട്ടുണ്ട്.

ഇതിന്റെ ആദ്യ പടി എന്ന നിലയില്‍ സെന്‍ട്രല്‍ റെയില്‍വെ സോണില്‍ കഴുകി ഉപയോഗിക്കാവുന്ന ബ്‌ളാങ്കറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. എല്ലാ യാത്രകളിലും വൃത്തിയുളള ബ്‌ളാങ്കറ്റുകള്‍ യാത്രക്കാര്‍ക്ക് നല്‍കുക എന്നതാണ് റെയില്‍വേയുടെ ലക്ഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here