പിരിവ് നല്‍കാത്ത വ്യാപാരിയെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്; പ്രതികരിച്ച വ്യാപാരിക്ക് നേതാവിന്റെ പച്ചത്തെറി; സംഭാഷണം പീപ്പിള്‍ ടിവിക്ക്

കൊല്ലം: ബിജെപിയുടെ കൊല്ലം ചവറ മണ്ഡലത്തിന്റെ ചുമതലയുള്ള നേതാവ് ഒരു വ്യാപാരിയെ പിരിവ് നല്‍കാത്തതിന് ഭീഷണി പ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണം പീപ്പിള്‍ ടിവിക്ക്. 5000 രൂപ പിരിവ് നല്‍കാനാവില്ലെന്നു പറഞ്ഞ വ്യാപാരിയെ നേതാവ് വിരട്ടുകയും ആവശ്യപ്പെട്ട പിരിവ് നല്‍കിയില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഭീഷണി മുഴക്കുന്നുണ്ട്.

വിരട്ടുന്നതെല്ലാം ഈ ഫോണില്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും ഇത് തന്റെ കേന്ദ്ര നേതാക്കന്മാരെ കേള്‍പ്പിക്കുമെന്ന് പറഞ്ഞ വ്യാപാരിയെ നേതാവ് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യവും പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News