പാര്‍ട്ടികളുടെ അണികള്‍ അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി; തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരും

തിരുവനന്തപുരം: പാര്‍ട്ടികളുടെ അണികള്‍ അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണികളെ പാര്‍ട്ടികള്‍ ബോധവത്കരിക്കുമെന്നും പാര്‍ട്ടി ഓഫീസുകളോ വീടുകളോ ആക്രമിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമങ്ങള്‍ നടന്ന കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ചയും തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു  ചര്‍ച്ച. രാവിലെ 10നാണ് ചര്‍ച്ച ആംരഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍കുട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അക്രമ സംഭവങ്ങളില്‍ വിശദീകരണം തേടി മുഖ്യമന്ത്രിയെയും ഡിജിപി ലോക്‌നാഥ് ബഹ്‌റയെയും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയ വിവരം ഗവര്‍ണര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അതിനിടെ, തലസ്ഥാനത്ത് വീണ്ടും അക്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എകെജി സെന്റര്‍ അടക്കമുള്ളവയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News