നാടകീയ വ‍ഴിത്തിരിവ്; അത്‌ലറ്റിക്‌സ് മീറ്റില്‍ സുധാസിങ്ങിനും അവസരമില്ല

സ്റ്റീപ്പിള്‍ ചേസ് താരം സുധാലിങ്ങിന് ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കാനാകില്ല. സുധയെ ലണ്ടനിലേക്ക് അയക്കില്ലെന്ന് ദേശീയ അത്ലറ്റിക് ഫെഡറേഷന്‍. സുധയുടെ പേര് വെട്ടാന്‍ മറന്നുപോയതാകാമെന്ന് എഎഫ്‌ഐയുടെ മറുപടി. അവസാന നിമിഷം അനുമതി വിവാദമായതാണ് കാരണമെന്നാണ് സൂചന.

മികവില്ലെന്ന പേരില്‍ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കാതിരുന്ന സുധയെ അത്‌ലറ്റിക് ഫെഡറേഷന്‍ സമ്മര്‍ദ്ദം ചെലുത്തി ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സുധയുടെ പേരുമാത്രം ഉള്‍പ്പെടുത്തി രണ്ടാമത് എന്‍ട്രി സമര്‍പ്പിച്ച ഫെഡറേഷന്‍ പി യു ചിത്രയുടെ പേര് അതിലും ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത് വിവാദമായിരുന്നു.

കഴിഞ്ഞദിവസം ലോക ചാപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പേരുകള്‍ രാജ്യാന്തര ഫെഡറേഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സുധാ സിംങ്ങിന്റെ പേര് ഉള്‍പ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here