നയന്‍സിന്റെ പ്രതിഫലം; ഞെട്ടിത്തരിച്ച് പരസ്യലോകം

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരിലൊരാളാണ് നയന്‍താര. തമിഴ് തെലുങ്ക് സിനിമയ്ക്കു വേണ്ടി നയന്‍സ് മൂന്നും നാലും കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. സിനിമയില്‍ മാത്രമല്ല, പരസ്യ ചിത്രങ്ങളിലും നയന്‍സിന്റെ പ്രതിഫലം മോശമല്ല.

നയന്‍സ് അഭിനയിച്ച പുതിയ പരസ്യചിത്രത്തിന് വാങ്ങിയ പ്രതിഫലം കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് പരസ്യലോകം. 50 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് നയന്‍സ് വാങ്ങിയത് അഞ്ച് കോടി രൂപ. ടാറ്റ സ്‌കൈയുടെ പരസ്യചിത്രത്തിലാണ് നയന്‍സിന്റെ ഞെട്ടിപ്പിക്കുന്ന  പ്രതിഫലം.

രണ്ടു ദിവസത്തെ ഡേറ്റാണ് പരസ്യത്തിനായി കൊടുത്തിരുന്നത്. നിലവില്‍ ടാറ്റ സ്‌കൈയുടെ ബ്രാന്‍ഡ് അംബാസിഡറാണ് നയന്‍സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News