ദിലീപിന്റേയും കാവ്യയുടേയും വാദങ്ങള്‍ വീണ്ടും പൊളിയുന്നു; ദിലീപിനൊപ്പം സുനി പത്തു സിനിമകളില്‍; ചിലതില്‍ നായിക കാവ്യ

കൊച്ചി: പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റേയും കാവ്യയുടേയും വാദങ്ങള്‍ വീണ്ടും പൊളിയുന്നു. ദിലീപും സുനിയും തമ്മില്‍ അടുത്ത പരിചയമുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.

2013 മാര്‍ച്ച് മുതല്‍ 2014 നവംബര്‍ വരെ പത്തോളം സിനിമകളുടെ സെറ്റിലാണ് ഇരുവരും ഒന്നിച്ചുണ്ടായിരുന്നത്. ഇതില്‍ ദിലീപ് അഭിനയിച്ച ചില സിനിമകളില്‍ കാവ്യയും ഉണ്ടായിരുന്നു.

നേരത്തെ ചോദ്യംചെയ്യലില്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപും കാവ്യയും മൊഴി നല്‍കിയിരുന്നത്. ഇരുവരുടെയും മൊഴികള്‍ തെറ്റാണെന്ന് തെളിയിരുക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍. ഇതോടെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കാവ്യയ്ക്ക് അടുത്തദിവസം തന്നെ പൊലീസ് നോട്ടീസ് നല്‍കും.

തനിക്ക് കാവ്യയുമായി അടുത്ത് പരിചയമുണ്ടെന്നും താന്‍ രണ്ടു മാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നെന്നും സുനി മൊഴി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here