വയനാട്ടിലെ ചേമ്പ്ര പീക്ക് പൂര്‍ണ്ണമായി അടച്ചിടാന്‍ നീക്കം

കല്‍പ്പറ്റ: കാട്ടുതീകാരണം അഞ്ചുമാസത്തോളമായി അടഞ്ഞുകിടക്കുന്ന വയനാട്ടിലെ ചേമ്പ്ര പീക്ക് പൂര്‍ണ്ണമായും അടച്ചിടാന്‍ വനം വകുപ്പിന്റെ നീക്കം. കഴിഞ്ഞ ഫെബ്രുവരി 16ന് ചേമ്പ്ര മലയിലെ പുല്‍മേടുകള്‍ കത്തിനശിച്ചിരുന്നു. ഇതില്‍ പങ്കുണ്ടെന്ന് കരുതുന്ന വിനോദ സഞ്ചാരികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് ചേമ്പ്ര ഇനി തുറക്കില്ലെന്നാണ് വിവരം. വന സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള ചേമ്പ്ര അടഞ്ഞുകിടക്കുന്നതിനാല്‍ ഇതിനെ ആശ്രയിച്ചു കഴിയുന്ന നൂറോളം കുടുംബങ്ങളുടെ വരുമാനവും നിലച്ചിരിക്കുകയാണ്.

സ്ഥിരം ജീവനക്കാരില്‍ മൂന്നുപേരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ പിരിച്ചുവിടാന്‍ ഡിഎഫ്ഒ കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രമായ ചേമ്പ്ര പീക്കിലേക്ക് അടച്ചിട്ടതറിയാതെ ഇപ്പോഴും ആയിരക്കണക്കന് സഞ്ചാരികളാണെത്തുന്നത്. കാര്യമായ വരുമാനവും ഇവിടെനിന്ന് സര്‍ക്കാരിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News