അമേത്തി: ഇന്ത്യയിലെ അറുപത് ശതമാനം പേര്‍ക്കും കക്കൂസില്ലെന്നാണ് ഔദ്യോഗിക കണക്ക്. ഇത്തവണ രക്ഷാ ബന്ധന് ദിനത്തില്‍ അതില്‍ കുറേ പേര്‍ക്കെങ്കിലും അക്കാര്യത്തില്‍ ഒരു ആശ്വാസമാവും. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് രക്ഷാബന്ധന് ദിനത്തില്‍ സഹോദരിമാര്‍ക്ക് കക്കൂസ് വെച്ചുകൊടുക്കാന്‍ സഹോദരന്മാരുടെ തീരുമാനം.
തുറസായ സ്ഥത്ത് നടത്തുന്ന മലവിസര്‍ജനത്തിനെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരം അനുകരണീയമായ കാര്യം ചെയ്യാന്‍ അമേത്തിയിലെ യുവാക്കള്‍ ഒരുങ്ങുന്നത്. ജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്വച്ഛ് സമിതി ആരംഭിച്ച പരിപാടിയാണിത്.
‘അനോഖി അമേത്തി കാ അനോഖ ഭായ്’ എന്ന പേരിലാണ് ബോധവത്കരണ പരിപാടി. പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നായി 854 ആളുകളാണ് സഹോദരിമാര്‍ക്ക് കക്കൂസ് സമ്മാനമായി നല്കാന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അമേതി ചീഫ് ഡവലപ്മെന്റ് ഓഫീസര്‍ അപൂര്‍വ്വ, മാധ്യമങ്ങളോട് പറഞ്ഞു. റജിസ്റ്റര്‍ ചെയ്ത ആളുകള്‍ തന്നെയാണ് ശൗചാലയത്തിന് പണം മുടക്കുന്നത്. ചടങ്ങിനുശേഷം തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പങ്കാളികള്‍ക്ക് 50000 രൂപയും മൊബൈല്‍ ഫോണുകളും സമ്മാനമായി നല്‍കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here