ആദ്യം എത്തിയത് അപ്പുണ്ണിയുടെ ‘ഡ്യൂപ്പ്’; പൊലീസ് ക്ലബില്‍ നാടകീയരംഗങ്ങള്‍

കൊച്ചി: നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, ആലുവ പൊലീസ് ക്ലബില്‍ എത്തിയത് അതീവ നാടകീയമായി. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ക്ലബില്‍ പ്രവേശിക്കാന്‍ തന്റെ ഒരു ‘ഡ്യൂപ്പി’നെയാണ്, അപ്പുണ്ണി നിയോഗിച്ചത്.

സംഭവം ഇങ്ങനെ:

അപ്പുണ്ണി രാവിലെ പൊലീസ് ക്ലബില്‍ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വന്‍ മാധ്യമപടയാണ് ഇവിടെ തമ്പടിച്ചിരുന്നത്. 10.45ഓടെ ഒരാള്‍ പൊലീസ് ക്ലബിന്റെ പ്രധാന കവാടത്തില്‍ കാറില്‍ വന്നിറങ്ങി. അപ്പുണ്ണിയാണോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, അതെ, എന്ന മറുപടിയാണ് അയാള്‍ നല്‍കിയത്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നും പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ഇതോടെയാണ് തങ്ങള്‍ സംസാരിച്ചതും ക്യാമറയില്‍ പകര്‍ത്തിയതും അപ്പുണ്ണിയുടെ ഡ്യൂപ്പിനെയാണെന്ന് മാധ്യമങ്ങള്‍ക്ക് മനസിലായത്.

ഈ സമയം യഥാര്‍ഥ അപ്പുണ്ണി മറ്റൊരു കാറില്‍ പൊലീസ് ക്ലബിന് മുന്നിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ അപ്പുണ്ണിയുടെ പിന്നാലെ. കേസില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് അപ്പുണ്ണി പൊലീസുകാര്‍ക്കൊപ്പം ക്ലബിനുള്ളിലേക്ക് പോകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News