സമാധാനശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് കോടിയേരി; സര്‍വകക്ഷി യോഗത്തിലും ചര്‍ച്ചകളിലും സിപിഐഎം സഹകരിക്കും

തിരുവനന്തപുരം: സംഘര്‍ഷ മേഖലകളില്‍ സമാധാനശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം, ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കോടിയേരിയുടെ പ്രതികരണം.

അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളിലും സര്‍വകക്ഷി യോഗത്തിലും സിപിഐഎം പൂര്‍ണ്ണമായി സഹകരിക്കുമെന്നും കോടിയേരി പറഞ്ഞു.

മൂന്നു മാസം മുന്‍പ് കണ്ണൂരില്‍ നടന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ലംഘിച്ചു. സംഘര്‍ഷമുണ്ടായ തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ സമാധാന ചര്‍ച്ചകള്‍ വിളിച്ചുചേര്‍ക്കാനും യോഗം തീരുമാനിച്ചെന്ന് കോടിയേരി പറഞ്ഞു. ഈ യോഗത്തില്‍ കൂടുതല്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിന് ശേഷം ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് തലസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളില്‍ സംഭവിച്ചത്. അക്രമങ്ങള്‍ തടയാന്‍ നേരത്തെ നടത്തിയ സമാധാന ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അക്രമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അണികളെ ബോധവത്കരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അക്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ന്റെ വീടാക്രമിച്ചതും ബിജെപി ഓഫീസ് ആക്രമിച്ചതും അപലപനീയമാണ്. നിരവധി കൗണ്‍സിലര്‍മാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇത്തരം അക്രമങ്ങളില്‍നിന്ന് അണികളെ പിന്തിരിപ്പിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും താഴെ തട്ടിലേക്ക് സമാധാനാന്തരീക്ഷം എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമാധാനം പുനഃസ്ഥാപിക്കുന്നതിന് ബിജെപിയും ആര്‍എസ്എസും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യോഗത്തിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News