മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് അനുമതി; ഓഗസ്റ്റ് ഏഴു മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാമെന്ന് സുപ്രീംകോടതി

ദില്ലി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്ക് സുപ്രീംകോടതിയുടെ അനുമതി. മദനിക്ക് ഓഗസ്റ്റ് ഏഴു മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സുരക്ഷയുടെ ചെലവ് മദനി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഓഗസ്റ്റ് ഒന്‍പതിന് തലശേരിയില്‍ വച്ചാണ് വിവാഹം.

വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനി പോകുമ്പോള്‍ വരുന്ന ചെലവ് വഹിക്കാന്‍ കഴിയില്ലെന്നും കര്‍ണാടക വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്. ചെലവ് വഹിക്കാന്‍ തങ്ങള്‍ തയാറാണെന്ന് മദനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതോടെയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News