മാധ്യമങ്ങളെ ക്ഷണിച്ചിട്ടില്ല; മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു ചര്‍ച്ച നടത്താന്‍ കഴിയില്ല: വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മാധ്യമങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. സിപിഐഎം, ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

യോഗത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എടുക്കാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് നല്‍കിയിരുന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു ചര്‍ച്ച നടത്താന്‍ കഴിയില്ല. മുഖ്യമന്ത്രിയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വരുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ യോഗം നടക്കുന്ന ഹാളിന് അകത്തായിരുന്നു.

അതു കൊണ്ട് അവരോട് പുറത്തു പോകാന്‍ പറയുകയായിരുന്നു. യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരെ കാണുകയും ചെയ്‌തെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News