മെഡിക്കല്‍ കോഴ: കുമ്മനത്തെയും കോളേജ് ഉടമയെയും സാക്ഷികളാക്കി ലോകായുക്ത അന്വേഷണം; ബിജെപി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ കേസില്‍ ലോകായുക്ത പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എസ്ആര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. ഷാജിയെയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തി സമന്‍സ് അയക്കാനും ലോകായുക്ത തീരുമാനിച്ചു.

തൃശൂര്‍ സ്വദേശി ടിഎന്‍ മുകുന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ലോകായുക്ത നടപടി. അഴിമതി സംബന്ധിച്ച് ബിജെപി പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കുമ്മനം രാജശേഖരന് നല്‍കിയ സമന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരു സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടര്‍ അന്വേഷണം നടത്തുക.

ബിജെപി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഉപ ഹര്‍ജി ലോകയുക്ത ഇന്ന് പരിഗണിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനപ്രതിനിധികളോ, സര്‍ക്കാര്‍ ജീവനക്കാരോ അല്ലാത്തതിനാല്‍ വിജിലന്‍സ് അന്വേഷണത്തില്‍ സഹകരിക്കേണ്ടതില്ലെന്ന നിലപാടിന് ഏറ്റ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here