‘പടച്ചോനേ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ..’; പ്രായത്തിന് കീഴ്‌പ്പെടുത്താനാവാത്ത ആ സൗന്ദര്യത്തില്‍ ശരണ്യ മോഹന്‍

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടുള്ള ആരാധന പ്രകടിപ്പിച്ച് നടി ശരണ്യ മോഹന്‍. മമ്മൂട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് കീഴില്‍ കമന്റായാണ് ശരണ്യ ആരാധന പ്രകടിപ്പിച്ചത്.

‘എന്റെ പടച്ചോനേ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ..’ എന്നായിരുന്നു ശരണ്യയുടെ കമന്റ്. ശരണ്യയുടെ കമന്റ് വൈറലായതോടെ ഇക്കാ ഫാന്‍സും രംഗത്തെത്തി. 3000ത്തിന് മുകളില്‍ ലൈക്കുകളാണ് ശരണ്യയുടെ കമന്റിന് ലഭിച്ചത്. ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കാനും ശരണ്യ സമയം കണ്ടെത്തി.

ഒടുവില്‍ ‘എല്ലാ ഇക്ക ഫാന്‍സിനും ഹായ് ആന്‍ഡ് ഹലോ. ഇനി ഇവിടെ നിന്നാല്‍ എന്റെ മകന്‍ ഓടിക്കും, അപ്പോള്‍ എല്ലാര്‍ക്കും ശുഭ രാത്രി’, എന്ന് മറുപടി നല്‍കിയാണ് ശരണ്യ ഫേസ്ബുക്ക് വിട്ടത്.

ഇതിനിടയില്‍, ദുല്‍ഖറിനെയാണോ മമ്മൂക്കയെയാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യവും ശരണ്യയോട് ഒരാള്‍ ചോദിച്ചു. ഉടന്‍ വന്നു ഉത്തരം. ‘രണ്ടു പേരെയും ഒരു പോലെ ഇഷ്ടമാണ്’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here