ഗോരക്ഷയുടെ പേരില്‍ അക്രമം; നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ദേശീയ മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി

 ദില്ലി:ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ദേശീയ മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി.ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്ന സംഘടനകളെ നിയമം മൂലം നിരാധിക്കണമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഡി വൈ എഫ് ഐ അഖിലേന്ത്യാ സെക്രട്ടറി അഭോയ് മുഖര്‍ജി,പ്രസിഡണ്ട് മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്. ജുനൈദിന്റെ കൊലപാതകം ഉള്‍പ്പെടെ അക്രമ സംഭവങ്ങളില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മുഷ്യാവകാശ കമ്മീഷന്റെ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

കേന്ദ്ര സര്‍ക്കാറിന് ഇതിന് ആവശ്യമായ നിര്‍ദ്ദേശം കേന്ദ്ര സര്‍കണമെന്നും നിവേദനത്തിലൂടെ ഡി വൈ എഫ് ഐ അഭ്യര്‍ത്ഥിച്ചു. അക്രമത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്താന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്ന സംഘങ്ങളെ നിരോധിക്കാന്‍ നടപടി,   ഇത്തരം അക്രമങ്ങളിലേക്ക് നയിക്കുന്ന കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുക തുടങ്ങിയവയാണ് നിവേദനത്തിലെ മറ്റ് ആവശ്യങ്ങള്‍.

ഗോരക്ഷാ സേനകളുടെ സാമ്പത്തിക സ്രാതസ്സ് അന്വേഷിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഗോരക്ഷയുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ അഖിലേന്ത്യാ തലത്തില്‍ ഡി വൈ എഫ് ഐ നടത്തുന്ന പ്രചരണത്തിന് സമൂഹത്തിന്റെ നാനാതുറകല്‍ നിന്നുള്ള വലിയ പിന്തുണയാണ് ലഭിക്കുന്നത്. സിനിമാതാരം കമലഹാസന്‍,നടി രോഹിണി,സംഗീതജ്ഞന്‍ ടി എം കൃഷ്ണ തുടങ്ങിയവര്‍ ഡി വൈ എഫ് ഐ പ്രചരണത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News