ഓണം വിഭവസമൃദ്ധമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്; ഇത്തവണ 3500 ഓണചന്തകള്‍

കോഴിക്കോട് : ഓണം വിഭവസമൃദ്ധമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്. ഈ ഓണത്തിന് കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 3500 ഓണചന്തകള്‍ തുടങ്ങും. വിലനിലവാരം പിടിച്ചു നിര്‍ത്തിയും ഗുണമേന്മയുളള ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തിച്ചും ശക്തമായ ഇടപെടലിനാണ് കണ്‍സ്യൂര്‍ഫെഡ് തയ്യാറെടുക്കുന്നത്.

ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് കണ്‍സ്യൂമര്‍ഫെഡ് ഓണചന്തകള്‍ നടക്കുക. ജയ, കുറുവ അരികള്‍ക്ക് 25 രൂപയാണ് വില. 22 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ലഭ്യമാകും. ഓണചന്തക്കായി സംസ്ഥാന സര്‍ക്കാര്‍ 60 കോടി രൂപ സബ്സിഡി അനുവദിച്ചിട്ടുണ്ട്.

961 പഞ്ചായത്തുകളില്‍ 2575 ഓണചന്തകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് 691 ഓണചന്തകളും സംസ്ഥാന വ്യാപകമായി നടക്കും. മാര്‍ക്കറ്റ് വിലയേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലായിരിക്കും കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനയെന്ന് ചെയര്‍മാന്‍ എം മെഹബൂബ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here