സ്ത്രീധന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല ; സുപ്രീം കോടതിക്ക് മുന്നില്‍ വനിതാ സംഘടകളുടെ പ്രതിഷേധം

ദില്ലി :സ്ത്രീധന കേസുകളില്‍ നിജസ്ഥിതി അറിയാതെ നിയമനടപടികള്‍ പാടില്ലെന്ന വിധിക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. കോടതി ഉത്തരവിനെതിരെ അഖിലേന്തായ ജനാധിപത്യാ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാ സംഘടനകള്‍ സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

സ്ത്രീധന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് വനിതാ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉള്‍പ്പെടെ പതിനാറോളം വനിതാ സംഘടനകളാണ് സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. സുപ്രീം കോടതി ഉത്തരവ് സ്ത്രീധന നിരോധന നിയമ വകുപ്പ് 498 എ യെ ദുര്‍ബലപ്പെടുത്തുമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

സ്ത്രീധന നിരോധന നിയമം ദൂരുപയോഗപ്പെടുത്തുന്നു എന്ന നിഗമനത്തിന് കൃത്യമായ തെളിവുകളോ കണക്കൂകളോ ഇല്ല.കേസുകളില്‍ നിജസ്ഥിതി അറിഞ്ഞു മതി അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികളെന്ന ഉത്തരവ് സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണന്നും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും അഖിലേന്തായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ദവ്ള പറഞ്ഞു.

ഉത്തരവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കി.ഇത് കൂടാതെ നിയമനടപടികളും തുടരും.ഉത്തരവ് പുനപരിശോധക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.സമരങ്ങള്‍ക്ക് നിരോധനമുള്ള സുപ്രീം കോടതി പരിസരത്താണ് വനിതകളുടെ പ്രതിഷേധം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News