മെഡിക്കല്‍ പ്രവേശനം; വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പ്രവേശനം സംബന്ധിച്ചുള്ള വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. എം.ബി.ബി എസ് , ബി ഡി .എസ് പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ മത ന്യൂനപക്ഷങ്ങളിലെ ഉപ വിഭാഗം ഏതാണെന്ന് തെളിയിക്കുന്നതിന് മത സാമുദായിക സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഉത്തരവാണ് പിന്‍വലിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. മതമോ മതങ്ങളിലെ ഉപ വിഭാഗമോ തെളിയിക്കുന്നതിന് റവന്യൂ അധികാരിയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. മുസ്ലിം സമുദായത്തിന് ‘മുസ്ലിം’ എന്ന ഒറ്റ വിഭാഗമേ ഉണ്ടാകുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അപാകതകള്‍ ഒഴിവാക്കി പുതിയ ഉത്തരവ് ആരോഗ്യ വകുപ്പ് ഉടന്‍ പുറപ്പെടുവിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel