മുഖ്യമന്ത്രിയുടെ ചര്‍ച്ച ‘ഷോ’ അല്ലാത്തതുകൊണ്ടാണ് മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്തത്; കോടിയേരി

കൊല്ലം: മുഖ്യമന്ത്രി ബി.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ച ഷോ അല്ലാത്തതുകൊണ്ടാണ് മാധ്യമങ്ങളെ പ്രവേശിപ്പിക്കാതിരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. സമാധാന ചര്‍ച്ചയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആത്മാര്‍ത്ഥമായ ചര്‍ച്ചയാണ് നടന്നത്. ചാനലുകള്‍ എല്ലാദിവസവും വൈകിട്ട് നടത്തുന്നത് പോലെയുള്ള ചര്‍ച്ചയല്ല നടന്നത്. അങ്ങനെയൊരു ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ താന്‍ വരാം. ഇതിന് മുന്‍പും ചാനലുകള്‍ക്ക് മുന്‍പില്‍ കൈകൊടുത്ത് നേതാക്കള്‍ പിരിഞ്ഞിട്ടുണ്ട്. ഒരു ഫലവുമുണ്ടായില്ല. ഇങ്ങനെയൊരു രീതി ഗുണം ചെയ്യുമോയെന്ന് നോക്കാം.
തലസ്ഥാന നഗരത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചത് തല്‍ക്കാലം പ്രശ്‌നമായി കാണുന്നില്ല. സര്‍ക്കാരിനെതിരായ റിപ്പോര്‍ട്ട് നല്‍കിയാലെ ഭരണഘടനാപരമായ പിശകുള്ളു. ഗവര്‍ണറും സര്‍ക്കാരുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ രാജ്‌നാഥ്‌സിംഗിന്റെ ഇടപെടല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. എന്‍.ഡി.എസര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 13 സി.പി.എം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.

കാസര്‍കോഡ് മതം മാറിയതിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ടു. മദ്രസയില്‍ കയറി അദ്ധ്യാപകനെ കൊലപ്പെടുത്തി. ഈ ഘട്ടത്തിലൊന്നും ഇടപെടാതിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുമ്പോള്‍ ആശങ്ക തോന്നുന്നതിന് പിന്നിലെ കാരണം മനസിലാകുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News