ആദിവാസി മേഖലയില്‍ നിര്‍മ്മിക്കുന്ന പകല്‍ വീടിന്റെ നിര്‍മ്മാണത്തിലും അഴിമതി ആരോപണം; ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഭരണ സ്വാധീനം ഉപയോഗിച്ച് ഒതുക്കുന്നു

മണിയാറന്‍കുടി ആദിവാസി മേഖലയില്‍ ജില്ലാ പഞ്ചായത്തും വാഴത്തോപ്പ് പഞ്ചായത്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പകല്‍ വീടിന്റെ നിര്‍മ്മാണത്തിലും അഴിമതി ആരോപണം. ഒരു വാര്‍ഡില്‍ തന്നെ; 3 കമ്മ്യൂണിറ്റി ഹാളുകള്‍ ഉപയോഗിക്കാതെ കിടക്കുമ്പോളാണ് സംസ്ഥാന പാതയോരത്ത് നിയമം ലംഘിച്ച് പുതിയ ഇരു നില കെട്ടിടം ഉയരുന്നത്.

ആദിവാസി മേഘലകളില്‍ ത്രിതല പഞ്ചായത്തുകള്‍ നടത്തുന്ന നിര്‍മ്മാണങ്ങളില്‍ വ്യാപക അഴിമതി ആരോപണം. നിലവില്‍ ഒരു വാര്‍ഡില്‍ തന്നെ 3 കമ്മ്യൂണിറ്റി ഹാള്‍ ഉണ്ടായിട്ടും ചട്ടങ്ങള്‍ ലംഘിച്ച് സംസ്ഥാന പാതയും വനഭൂമിയും കൈയ്യേറിയാണ് വട്ടമേട് ഈ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് 10 ലക്ഷവും, വാഴത്തോപ്പ് പഞ്ചായത്ത് 5 ലക്ഷവുമാണ് ഈ കെട്ടിടത്തിനായി അനുവദിച്ചത്.

ഇപ്പോള്‍ നിര്‍മ്മാണം നടത്തുന്ന കെട്ടിടത്തിന്റെ സമീപത്ത് 3 കമ്മൂണിറ്റി ഹാളുകള്‍ നിലവിലുണ്ട് , ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കാതെ കിടന്ന് നശിക്കുകയാണ് ഇതിനിടെയാണ് പകല്‍ വീടെന്ന പേരില്‍ പുതിയ കെട്ടിട നിര്‍മ്മാണം,വാര്‍ഡ് മെമ്പര്‍ കൂടിയായ വൈസ് പ്രസിഡന്റിന്റയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ഒത്താശയോടെയാണ് ഈ നിര്‍മ്മാണങ്ങള്‍.

പഞ്ചായത്തിലെ കോണ്‍ഗ്രസ് മെമ്പര്‍മാരുടെ ബിനാമിയായ കരാറുകാരനാണ് ഈ നിര്‍മ്മാണവും നടത്തുന്നത്. ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ സ്ഥിരമായി അഴിമതി ആരോപണം ഉയരുന്നുണ്ടെങ്കിലും ഭരണ സ്വാധീനമുപയോഗിച്ച് ഇത് ഒതുക്കുകയാണ് .ഈ പഞ്ചായത്തംഗങ്ങള്‍ ഇത്തരത്തില്‍ സംബാധിക്കുന്ന പണം പലിശയ്ക്ക് നല്‍കുകയാണെന്ന ഗുരുതരമായ വെളിപെടുത്തലുമായി ആദിവാസി ദളിത് നേതാവ് ജഅ ജോണി രംഗത്തെത്തി.

വനഭൂമിയുടെ ജണ്ടയോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. സംസ്ഥാന പാതയില്‍ നിന്നും നിശ്ചിത അകലം പാലിക്കാതെയാണ് നിര്‍മ്മാണം നടക്കുന്നത്. ആവശ്യമില്ലാതെ നിര്‍മ്മാണങ്ങള്‍ നടത്തി ഖജനാവ് കൊള്ളയടിക്കുകയും ,ആ ദി വാസികളെ പറഞ്ഞ് വഞ്ചിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തണമെന്ന് ആദിവാസി നേതാക്കള്‍ ആവശ്യപെട്ടു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News