വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെ ഇനിയ; സത്യം മനസ്സിലാക്കി വിമര്‍ശിക്കണം

ചെന്നൈ: സിനിമയുടെ പ്രമോഷന് എത്താതിരുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ച സംവിധായകനും നടനുമായ ഭാഗ്യരാജിന് മറുപടിയുമായി പ്രമുഖ നടി ഇനിയ രംഗത്ത്. ഒരാളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് അവര്‍ പറഞ്ഞു. എന്തുകൊണ്ടാണ് പ്രമോഷന് എത്താതിരുന്നതെന്ന വിശദീകരണവും ഇനിയ നല്‍കി.

കാല്‍ക്കുഴയ്ക്ക് പുരുക്കേറ്റതിനെത്തുടര്‍ന്ന് ഡോക്ടര്‍ പത്ത് ദിവസത്തെ വിശ്രമം പറഞ്ഞിരുന്നു. കൂടാതെ ഭക്ഷ്യവിഷബാധ മൂലം അടയാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനാലാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാതിരുന്നത്. മാത്രവുമല്ല ഒരു വാട്‌സാപ്പ് മെസേജ് അല്ലാതെ തന്നെ പരിപാടിയ്ക്ക് ആരും ക്ഷണിച്ചിരുന്നില്ലെന്നും ഇനിയ വ്യക്തമാക്കി.

ഭാഗ്യരാജിനെപ്പോലെ ഒരു സീനിയര്‍ താരം നടത്തിയ പ്രസ്താവനയില്‍ പരാതിയില്ലെന്ന് പറഞ്ഞ താരം അണിയറപ്രവര്‍ത്തകര്‍ നല്‍കിയ വിവരം വച്ചായിരിക്കും അദ്ദേഹം സംസാരിച്ചതെന്നും ചൂണ്ടികാട്ടി. പക്ഷേ ഭാഗ്യരാജിന്റെ പ്രസ്താവന ഏറെ അലട്ടിയെന്നും ഇനിയ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മലയാള നടി ഇനിയക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകന്‍ ഭാഗ്യരാജ് രംഗത്തെത്തിയത്. ഇനിയ നായികയായി എത്തുന്ന പുതിയ ചിത്രമായ സതുര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. നായികാപ്രാധാന്യമുള്ള ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ഇനിയ മാത്രമാണ് ലോഞ്ചിങ്ങിന് എത്താതിരുന്നത്.

ചിത്രത്തില്‍ ഒരു പാട്ട് സീനില്‍ മാത്രം ഉണ്ടായിരുന്ന മേഖ്‌ന മുകേഷ് അടക്കം പരിപാടിക്ക് എത്തിയിരുന്നു. ഇതാണ് ഭാഗ്യരാജിനെ ചൊടിപ്പിച്ചത്. ചിത്രത്തിലെ നായിക മാത്രം ഒരു കാരണവുമില്ലാതെ മാറിനില്‍ക്കുന്നത് ശരിയല്ല. പ്രമോഷന്‍ ഇവന്റുകളില്‍ പങ്കെടുക്കുകയെന്നത് എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഉത്തരവാദിത്തമാണ്.

ഇങ്ങനെ ചെയ്യുന്നതിന്റെ നഷ്ടം അവര്‍ക്കു (ഇനിയ)മാത്രമാണ്. ഭാഗ്യരാജ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും ഇനിയക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.ന്തുകൊണ്ടാണ് എത്താതിരുന്നതെന്ന് ഇനിയ വ്യക്തമാക്കിയില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും സംവിധായകന്‍ രാഹുല്‍ പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇനിയ ഇതു വരെയും പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News