ഹരിയാനയില്‍ പശുക്കള്‍ക്ക് ഹോസ്റ്റല്‍; പാല്‍ ഉടമസ്ഥര്‍ക്ക് തന്നെ

2013ല്‍ ഹരിയാനയില്‍ ആരംഭിച്ച ഗോ സേവക് ആയോഗ് എന്ന സ്വയംഭരണാധികാര ബോര്‍ഡാണ് പശു ഹോസ്റ്റല്‍ എന്ന ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പശുക്കള്‍ക്കായി ഹോസ്റ്റലുകള്‍ തുടങ്ങാനുള്ള പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലാണ് സംസ്ഥാനസര്‍ക്കാരും പറയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ കവിത ജെയ്ന്‍ തന്റെ മണ്ഡലമായ സോനിപ്പട്ടില്‍ ആദ്യത്തെ പശുഹോസ്റ്റല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടത്തിക്ക!ഴിഞ്ഞു.

രാജ്യത്ത് ആദ്യമായാണ് പശുക്കള്‍ക്കായി ഒരു ഹോസ്റ്റല്‍ നിലവില്‍ വരുന്നത്. ഒരോ ഹോസ്റ്റലുകളിലും 50 പശുക്കളെ താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കും. സങ്കരയിനങ്ങള്‍ക്ക് ഹോസ്റ്റലുകളില്‍ ഇടമുണ്ടാവില്ലെന്നും നാടന്‍ ഇനങ്ങള്‍ക്ക് മാത്രമേ ഹോസ്റ്റല്‍ സൗകര്യം ഉണ്ടാവൂ എന്നും അധികൃതര്‍ പറഞ്ഞു.

ഹോസ്റ്റലിലെ പശുക്കളുടെ പാലിന്റെ വില്‍പന അവകാശം ഉടമസ്ഥര്‍ക്ക് തന്നെ ആയിരിക്കും. ഓരോ പശു ഹോസ്റ്റല്‍ നടത്തിപ്പിനുമായി പ്രത്യേക സൊസൈറ്റികള്‍ രൂപവത്കരിക്കുമെന്നും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഹേസ്റ്റലിന്റെ മേല്‍നോട്ടമെന്നും അധികൃതര്‍ പറഞ്ഞു.

ഹരിയാനയിലെ പശു ഫാമുകളില്‍ പട്ടിണിമൂലം പശുക്കള്‍ കൂട്ടത്തോടെ ചത്തുവീണതിന് വന്‍ വിവാദമായിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്കും മൃഗ സംരക്ഷണ വകുപ്പിനുമെതിരേ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് പശു ഹോസ്റ്റല്‍ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News