മുതലാളിത്ത വളര്‍ച്ചയ്ക്ക് ഹിന്ദുത്വ അജണ്ടയെ കോര്‍പറേറ്റുകള്‍ ആയുധമാക്കുമ്പോള്‍

കൊല്ലം: മുതലാളിത്ത വളര്‍ച്ചയ്ക്ക് ഹിന്ദുത്വ അജണ്ടയെ കോര്‍പ്പറേറ്റുകള്‍ ആയുധമാക്കുന്നുവെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തൊഴിലാളികള്‍ക്ക് നല്ല കാലം പിറക്കാന്‍ കാരണം മൂലധനത്തിലെ തത്വങ്ങളാണെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. കാറല്‍മാര്‍ക്‌സ് രചിച്ച ‘മൂലധനത്തിന്റെ’ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം എന്‍.എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

മുതലാളിത്ത വളര്‍ച്ചയ്ക്ക് ഹിന്ദുത്വ അജണ്ടയെ കോര്‍പ്പറേറ്റുകള്‍ ആയുധമാക്കുന്നെന്നാണ് സെമിനാല്‍ ഉത്ഘാടനം ചെയ്തുകാണ്ട് പ്രകാശ് കാരാട്ട് പറഞ്ഞത്. തൊഴിലാളികള്‍ക്ക് നല്ല കാലം പിറക്കാന്‍ കാരണം മൂലധനം മുന്നോട്ടു വെച്ച തത്വങളാണെന്നും പല വിപ്ലവ സമരങ്ങള്‍ക്കുമിത് വഴിമരുന്നിട്ടുവെന്നും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു

സെമിനാറിനൊടുവില്‍ മോഡേണ്‍ ഡൈംസെന്ന ചാര്‍ളിചാപ്പ്‌ളിന്റെ സിനിമാ പ്രദര്‍ശനവും ഉണ്ടായിരുന്നു. സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ഗുരുദാസന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.രാജേന്ദ്രന്‍, എസ്.രാജേന്ദ്രന്‍, എസ്.സുദേവന്‍, കെ.രാജഗോപാല്‍, സൂസന്‍കോടി എം.ഗംഗാധരക്കുറുപ്പ്, എന്‍.പത്മലോചനന്‍, എക്‌സ്.ഏണസ്റ്റ്, ഡോ.കെ.എന്‍.ഗണേഷ്, ഡോ.മീരാവേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News