ലോറി നടുറോഡില്‍ തടഞ്ഞു; ഒരുലോഡ് ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് വിഴുങ്ങി; ‍വീഡിയോ വൈറല്‍

മിഡ്‌നാപ്പൂര്‍: ഉരുളക്കിഴങ്ങ് വിഴുങ്ങുക കാട്ടാനയ്ക്ക് തികച്ചും നിസ്സാരമാണ്. എന്നാല്‍ ലോഡുമായെത്തിയ ലോറി തടഞ്ഞുനിര്‍ത്തി കിഴങ്ങുവിഴുങ്ങുന്നത് അത്ര നിസാര കാര്യമല്ല. അത്തരമൊരു കാഴ്ചയാണ് വെസ്റ്റ് ബംഗാളില്‍ സംഭവിച്ചത്. വെസ്റ്റ് ബംഗാളിലെ മിഡ്‌നാപ്പൂരിലാണ് കാട്ടുകൊമ്പന്‍ ശരിക്കും കഥാപാത്രമായത്.

പ്രധാന പാതയിലൂടെ ഉരുളക്കിഴങ്ങ് ലോഡുമായെത്തിയ ലോറി നടുറോഡില്‍ കയറിനിന്ന് ഉശിരോടെ തടഞ്ഞു. ലോറി ജീവനക്കാര്‍ ദൂരേക്ക് മാറിയ തക്കം നോക്കി ആന ടാര്‍പ്പൊളീന്‍ വലിച്ചുമാറ്റി കിഴങ്ങ് ശാപ്പിടാന്‍ ആരംഭിച്ചു. പിന്നാലെയെത്തിയ വാഹനത്തിലുളളവരും ലോറി ജീവനക്കാരും ആനയെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ തന്റെ കുടവയര്‍ നിറഞ്ഞിട്ടുമതി ബാക്കിക്കാര്യം എന്ന നിലപാടില്‍ തന്നെയായിരുന്നു കാട്ടുകൊമ്പന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News