ഇസ്ലാമിക് സര്‍വീസ് സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് പുറത്ത് ;പരാതി നല്‍കിയാളെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി

പെരിന്തല്‍മണ്ണ ഇസ്ലാമിക് സര്‍വീസ് സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട പി ടി എ അംഗത്തെ കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി. പുലാമന്തോള്‍ സ്വദേശി കെ എം മുഹമ്മദ് കമാലിനെയാണ് തട്ടിപ്പ് നടത്തിയ കമ്മിറ്റി അംഗങ്ങള്‍ കുടുക്കിയത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലിസ് അന്വേഷണം തുടങ്ങി.

പെരിന്തല്‍മണ്ണയിലെ ഇസ്ലാമിക് സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ കണക്കുകളില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയവാര്‍ത്ത പീപ്പിള്‍ ടിവിയാണ് പുറത്തുകൊണ്ടുവന്നത്. കമ്മിറ്റിയംഗങ്ങളായ സി മുസ്തഫ, പി അലിക്കുട്ടി, അഡ്വക്കറ്റ് മുഹമ്മദലി എന്നിവര്‍ക്കെതിരേ പോലിസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഇതിനിടെയാണ് പ്രശ്്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി ടി എ അംഗം കൂടിയായിരുന്ന കെ എം മുഹമ്മദ് കമാല്‍ ഇടപെട്ടത്. കമാലിന്റെ ബന്ധുവും സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന റഷീദ് പണം തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നല്‍കിയ സെക്യൂരിറ്റി ചെക്ക് ഉപയോഗിച്ചാണ് കമാലിനെ കുടുക്കിയത്.

പെരിന്തല്‍മണ്ണ പോലിസില്‍ കമാല്‍ നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ കമ്മിറ്റി പിരിച്ചുവിടണമെന്ന് ട്രഷറര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News